Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ താരം കരുണ്‍ നായര്‍ വിവാഹിതനായി

ഉദയ്പൂര്‍: മലയാളി വേരുകളുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ വിവാഹിതനായി. ദീര്‍ഘനാളത്തെ പ്രണയിനി സനയ തങ്കരിവാലയാണ് വധു. സുഹൃത്തുക്കളും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായ ശ്രേയസ് അയ്യര്‍, വരുണ്‍ ആരോണ്‍, യുസ് വേന്ദ്ര ചാഹല്‍, ശാര്‍ദുല്‍ താക്കൂര്‍, അജിങ്ക്യ രാഹനെ തുടങ്ങിവയര്‍ സോഷ്യല്‍ മീഡിയയില്‍ ആശംസകളുമായെത്തി. വിവാഹ ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ടെസ്റ്റില്‍ ഇന്ത്യയ്ക്കുവേണ്ടി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ മാത്രം ഇന്ത്യന്‍താരമാണ് കരുണ്‍. ആലപ്പുഴ ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമ്മേല്‍ കിഴക്കേനട കരുണഗിരിയില്‍ കലാധരന്‍ നായര്‍, പ്രേമ ദമ്പതികളുടെ മകനാണ്. ജോധ്പൂരിലാണ് കരുണ്‍ ജനിച്ചത്. പിന്നീട് ബെംഗളുരുവില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കുകയായിരുന്നു. കര്‍ണാടക ടീമിനുവേണ്ടി ഒട്ടേറെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

karunnairwedding

ബെംഗളുരുവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന മത്സരം കളിക്കാനെത്തിയ ഇന്ത്യയുടെ യുവതാരങ്ങള്‍ കരുണിന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. രഹാനെ കുടുംബത്തോടൊപ്പമാണ് എത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ കരുണിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാര്യമായ മേല്‍വിലാസമുണ്ടാക്കാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരെ നേടിയ 303 റണ്‍സ് ഉള്‍പ്പെടെ ഏഴ് ടെസ്റ്റില്‍നിന്നും 374 റണ്‍സ് ആണ് സമ്പാദ്യം. ഇന്ത്യയ്ക്കുവേണ്ടി രണ്ട് ഏകദിന മത്സരങ്ങളിലും താരം കളിച്ചു. 46 റണ്‍സ് ആണ് ഏകദിനത്തിലെ നേട്ടം.

Story first published: Monday, January 20, 2020, 10:17 [IST]
Other articles published on Jan 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+