Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാട്ടില്‍ കറങ്ങിയ ടീം ഇന്ത്യക്കു ട്രോള്‍... കളിക്കാന്‍ അയച്ചാല്‍ കളിക്കണം, പിക്‌നിക്കിന് വിട്ടതല്ല!

ഇന്ത്യൻ ടീം കറങ്ങാൻ പോയതാണോ?

ലണ്ടന്‍: ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ട്രോള്‍ മഴ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യത്തെ പോരാട്ടം. അതിനു മുന്നോടിയായി കാട്ടില്‍ സവാരി നടത്തിയതാണ് ഇന്ത്യന്‍ ടീമിനെ പരിഹാസപാത്രമാക്കിയിരിക്കുന്നത്. കാട്ടില്‍ നിന്നുള്ള ചില ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ ബിസിസിഐ തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെയാണ് ആരാധകര്‍ കളിയാക്കിയത്.

ടീമിന്റെ ഈ പ്രവര്‍ത്തിയെ പിന്തുണച്ച് ആരും തന്നെ രംഗത്തു വന്നില്ലെന്നതാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. വിമര്‍ശനാത്മകമായാണ് എല്ലാവരും ടീമിന്റെ ഈ നടപടിയെ കണ്ടിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം ടീമിനു നേരെ ഉയര്‍ന്നിരിക്കുന്നത്.

പിക്‌നിക്കിനു വിട്ടതല്ല

വളരെ കടുത്ത ഭാഷയിലാണ് ഒരു ആരാധകന്‍ ഇന്ത്യന്‍ ടീമിന്റെ ചിത്രങ്ങള്‍ക്കു താഴെ പ്രതികരിച്ചിരിക്കുന്നത്. രണ്ടോ, മൂന്നോ മല്‍സരങ്ങള്‍ തോല്‍ക്കുന്നതു വരെ ഇത്തരം വിഡ്ഢിത്തരങ്ങള്‍ ഇന്ത്യന്‍ ടീം നടത്തിക്കൊണ്ടിരിക്കും. ക്രിക്കറ്റ് കളിക്കാനാണ് നിങ്ങളെ അങ്ങോട്ട് അയച്ചത്. പിക്‌നിക്ക് ആസ്വദിക്കാനല്ലെന്നുമായിരുന്നു ഒരു ആരാധകന്റെ രോഷ പ്രകടനം.

പരിശീലനം ആരു നടത്തും?

കാട്ടില്‍ ഇങ്ങനെ ചുറ്റിയടിച്ച് സമയം കളഞ്ഞാല്‍ പരിശീലനം ആരു നടത്തുമെന്നായിരുന്നു മറ്റൊരു ആരാധകന്റെ ആശങ്ക.
ഇവരെല്ലാം കറങ്ങിയടിക്കാന്‍ തന്നെ പോയതാണെന്നായിരുന്നു മറ്റൊരു ആരാധകന്‍ ട്വീറ്റ് ചെയ്തത്.
ഈ ചെയ്തതില്‍ കുഴപ്പമില്ല. ലോകകപ്പ് നേടിയില്ലെങ്കിലും സാരമില്ല, പാകിസ്താനോടു പരാജയപ്പെട്ടു ഇങ്ങോട്ടു വരരുതെന്നായിരുന്നു മറ്റൊരു ആരാധകന്റെ നിര്‍ദേശം. പരിശീലനം നടത്തു ഭായിയെന്ന് മറ്റൊരു ആരാധകന്‍ ആവശ്യപ്പെട്ടു.

വേണ്ടത് കിരീടം, സെമി ഫൈനല്‍ അല്ല

ഇന്ത്യക്കു വേണ്ടത് ലോകകിരീടം തന്നെയാണെന്നും സെമി ഫൈനലിസ്റ്റുകളെ അല്ലെന്നുമായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം. ഇംഗ്ലണ്ട് പര്യടനത്തിനു പോയാലും ഇത്തരത്തില്‍ എല്ലായിടത്തും കറങ്ങി നടക്കാം. സ്വന്തം കഴിവില്‍ ശ്രദ്ധിച്ച് പോരായ്മകള്‍ മറികടക്കാന്‍ ശ്രമിക്കൂ. ഇന്ത്യന്‍ ആരാധകര്‍ നിങ്ങള്‍ക്കായി പലതും ചെയ്യുന്നുണ്ട്. അതുകൊണ്ട് ലോകകപ്പിലെ തന്ത്രങ്ങളിലും കളിയിലും ശ്രദ്ധ കേന്ദ്രീകരിക്കൂ. ഇന്ത്യന്‍ ടീമിലെ ഒരാള്‍ പോലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നില്ലെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി.

Story first published: Saturday, June 1, 2019, 10:42 [IST]
Other articles published on Jun 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+