For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കംഗാരുക്കളെ മെരുക്കാന്‍ ഇന്ത്യ ഇറങ്ങുക പുതിയ ജഴ്‌സിയില്‍-90കളെ അനുസ്മരിപ്പിക്കുന്ന ഡിസൈന്‍

ദുബായ്: ഐപിഎല്ലിന്റെ ആവേശം അവസാനിച്ചതിന് പിന്നാലെ ഓസീസ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന പരമ്പരക്കായി ഇന്ത്യന്‍ സംഘം ദുബായിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തി പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരത്തിനായി ഇന്ത്യ പുതിയ ജഴ്‌സി പുറത്തിറക്കിയിരിക്കുകയാണ്. 90കളിലെ ഇന്ത്യന്‍ ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കടും നീല നിറത്തിലുള്ളതാണ് പുതിയ ജഴ്‌സി.

ഇതില്‍ കഴുത്തിന് ഇരു വശങ്ങളിലുമായി ദേശീയ പതാകയുടെ കളറുകളും ഉണ്ടായിരിക്കും. ഓസ്‌ട്രേലിയയില്‍ പുതിയ ജഴ്‌സിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പഴയ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ആദരവ് കൂടിയായിരിക്കും ഇത്. പുതിയ ജഴ്‌സി സ്‌പോണ്‍സര്‍മാരായ എംപിഎല്ലിന്റെ പേരും ജഴ്‌സിയോടൊപ്പം ഉണ്ടാകും. നൈക്കിന് പകരമായി കഴിഞ്ഞിടെയാണ് എംപിഎല്‍ കരാറിലെത്തിയത്. 120 കോടിക്കാണ് മൂന്ന് വര്‍ഷത്തെ കരാര്‍ ബിസിസിഐയുമായി എംപിഎല്‍ ഉണ്ടാക്കിയത്. എന്തായാലും പുതിയ ജഴ്‌സിയില്‍ ഇന്ത്യന്‍ ടീമിനെ കാണാനായുള്ള കാത്തിരുപ്പിലാണ് ആരാധകര്‍.

indiat20

അതേ സമയം ഓസ്‌ട്രേലിയന്‍ ടീമും പുതിയ ജഴ്‌സിയിലാവും ഇന്ത്യക്കെതിരേ ടി20 പരമ്പരക്കിറങ്ങുക. കായിക രംഗത്ത് ഓസ്‌ട്രേലിയയുടെ പങ്ക് വ്യക്തമാക്കുന്ന രീതിയില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ജഴ്‌സി ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ടിട്ടുണ്ട്. പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പുതിയ ജഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന ചിത്രം ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ടിട്ടുണ്ട്. എന്തായാലും ലോക ക്രിക്കറ്റ് ആരാധകര്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ടൂര്‍ണമെന്റാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കാന്‍ പോകുന്നത്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുന്നതിന് മറുപടി പറയാന്‍ കാത്തിരിക്കുകയാണ് ഓസീസ് ടീം.

മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. ഈ മാസം 27ന് സിഡ്‌നിയിലാണ് ആദ്യ ഏകദിനം ആരംഭിക്കുന്നത്. 29ന് രണ്ടാം മത്സരവും ഡിസംബര്‍ 2ന് മൂന്നാം മത്സരവും നടക്കും. ഡിസംബര്‍ 4നാണ് ടി20 പരമ്പര ആരംഭിക്കുക. ആറിനും എട്ടിനും രണ്ടും മൂന്നും മത്സരങ്ങള്‍ നടക്കും. ടെസ്റ്റ് പരമ്പര ഡിസംബര്‍ 17നാണ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ബോക്‌സിങ് ഡേ ടെസ്റ്റാണ്.2021 ജനുവരി 19നാണ് പരമ്പര അവസാനിക്കുന്നത്. ഒന്നാം ടെസ്റ്റിന് ശേഷം ഭാര്യയുടെ പ്രസവ സംബന്ധമായ ആവിശ്യങ്ങള്‍ക്കായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങും. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശോധന നടത്തി വിജയിച്ചാല്‍ മാത്രമെ അദ്ദേഹത്തിന് ടീമിനൊപ്പം ചേരാന്‍ സാധിക്കൂ.

Story first published: Thursday, November 12, 2020, 10:29 [IST]
Other articles published on Nov 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+