For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ പരമ്പര; സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബിസിസിഐ

മുംബൈ: കോവിഡ് 19 ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരമ്പരകളുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ബിസിസി ഐ.സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് ബിസിസി ഐ വ്യക്തമാക്കിയത്. ക്രിക്കറ്റ് പരമ്പരകളുടെ കാര്യത്തില്‍ ബിസിസിഐക്ക് നിലപാടുകളുണ്ടെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ല.

ഇന്ത്യ ജൂലൈ-ആഗസ്റ്റ് മാസങ്ങളിലായി നടത്താന്‍ ഉദ്ദേശിച്ചിരുന്ന ശ്രീലങ്ക,സിംബാബ് വെ പര്യടനങ്ങള്‍ റദ്ദാക്കിയിരുന്നു. ഡിസംബറിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമുള്ളത്. എന്നാല്‍ സര്‍ക്കാര്‍ അനുമതി ലഭിക്കാതെ വന്നാല്‍ ഈ പരമ്പരയും അനിശ്ചിതത്വത്തിലാവും. മാറ്റങ്ങളോടെ പരമ്പരകള്‍ നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നതെങ്കിലും നിലവിലെ കോവിഡ് വ്യാപനത്തിന്റെ തോത് ആശങ്ക സൃഷ്ടിക്കുന്നു. ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്റെ കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയയും സ്ഥിരീകരിക്കുകയും ഷെഡ്യൂള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

bcci

കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം മുന്നില്‍ക്കണ്ടാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുള്ളത്. അതിനാല്‍ത്തന്നെ ഒക്ടോബറില്‍ നിശ്ചയിച്ചിട്ടുള്ള ടി20 പരമ്പരയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഈ മാസം അവസാനം ചേരുന്ന ഐസിസി മീറ്റിങ്ങിലാവും ലോകകപ്പ് സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് മാറ്റിവെക്കാനുള്ള സാധ്യത ഏറെയാണ്. ഐപിഎല്‍ മാര്‍ച്ച് 29ന് ആരംഭിക്കേണ്ടതായിരുന്നെങ്കിലും കോവിഡിന്റെ വ്യാപനത്തെത്തുടര്‍ന്ന് നീണ്ടുപോയിരിക്കുകയാണ്. ടൂര്‍ണമെന്റുകളുടെ കാര്യത്തില്‍ കൃത്യമായ തീയ്യതി പ്രഖ്യാപിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. നാല് ടെസ്റ്റ് പരമ്പരയും മൂന്ന് ടി20യും അടങ്ങുന്നതാണ് ഇന്ത്യയുടെ ഓസീസ് പര്യടനം. ഇതില്‍ ഒരു ഡേ നൈറ്റ് ടെസ്റ്റും ഉള്‍പ്പെടും.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഓസീസ് പര്യടനത്തെക്കുറിച്ച് ബിസിസി ഐ പ്രസിഡന്റെ സൗരവ് ഗാംഗുലി പ്രതികരിച്ചിരുന്നു. ഓസീസ് പര്യടനമാകുമ്പോഴേക്കും താരങ്ങളുടെ ക്വാറന്റൈന്‍ ദിവസങ്ങളുടെ എണ്ണത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഗാംഗുലി വ്യക്തമാക്കിയത്. നിലവില്‍ 14 ദിവസമാണ് താരങ്ങള്‍ക്ക് ക്വാറന്റൈന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇത്രയും ദിവസം താരങ്ങള്‍ക്ക് ഒരു ഹോട്ടലില്‍ അടച്ചുപൂട്ടിയിരിക്കേണ്ടത് താരങ്ങളുടെ മാനസികനിലയെ സ്വാധീനിക്കുമെന്നാണ് ഗാംഗുലി വിലയിരുത്തിയത്. അതേ സമയം കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെയിലും ഇംഗ്ലണ്ട് - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര വിജയകരമായി തുടരുന്നത് പ്രതീക്ഷ നല്‍കുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഇംഗ്ലണ്ട് പാകിസ്താനെതിരെയും പരമ്പര കളിക്കുന്നുണ്ട്.

Story first published: Tuesday, July 14, 2020, 15:31 [IST]
Other articles published on Jul 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+