ലോകകപ്പില്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കാനെത്തിയ സൂപ്പര്‍ ഫാന്‍ ചാരുലത പട്ടേല്‍ അന്തരിച്ചു
ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തിലെത്തി ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയ സൂപ്പര്‍ ഫാന്‍ ചാരുലത പട്ടേല്‍(87) അന്തരിച്ചു. പ്രായത്തിന്റെ അവശതകള്‍ വകവയ്ക്കാതെ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലുടനീളം ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ചാരുലതയുണ്ടായിരുന്നു. വുവുസെല വിളിച്ചും മറ്റും ടീമിനുവേണ്ടി ജയ് വിളിക്കുന്ന അമ്മൂമ്മ മാധ്യമങ്ങളിലും ശ്രദ്ധാകേന്ദ്രമായി.
തങ്ങളുടെ അമ്മൂമ്മ അന്തരിച്ചെന്ന് അവരുടെ ഔദ്യോഗിക ഇസ്റ്റഗ്രാമിലൂടെ അറിയിപ്പുവന്നു. ജനുവരി 13ന് വൈകുന്നേരമാണ് ചാരുതല വിടവാങ്ങിയത്. തങ്ങളുടെ ലോകമായിരുന്നു അമ്മൂമ്മയെന്നും അവര്‍ തികച്ചും അസാധാരണക്കാരിയായ ഒരാളായിരുന്നെന്നും കുറിപ്പിലുണ്ട്. ഇസ്റ്റഗ്രാമിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അത്യപൂര്‍വ ആരാധികയുടെ വിയോഗവിരം ലോകമറിഞ്ഞത്.

നേരത്തെ ചാരുലതയെ ലോകകപ്പ് സ്‌റ്റേഡിയത്തില്‍ രോഹിത് ശര്‍മയും വിരാട് കോലിയും സന്ദര്‍ശിച്ചിരുന്നു. ഇരുവരും അമ്മൂമ്മയുടെ അനുഗ്രഹവും വാങ്ങി. മാത്രമല്ല, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിലും ചാരുതല സ്‌റ്റേഡിയത്തിലെത്തി. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കുമുള്ള ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്ത വിരാട് കോലിയാണ് അവരെ പിന്നീടും സ്റ്റേഡിയത്തിലെത്തിച്ചത്.
ഇന്നേവരെ ക്രിക്കറ്റിനോട് ഇത്രയും പാഷനും സമര്‍പ്പണവുമുള്ള ഒരു ആരാധികയെ കണ്ടിട്ടില്ലെന്ന് കോലി അന്ന് പറഞ്ഞിരുന്നു. മത്സരശേഷം അമ്മൂമ്മയുടെ പ്രത്യേക അഭിമുഖത്തിനും അവതാരകര്‍ തയ്യാറായി. ഇന്ത്യന്‍ ടീമിനെ താന്‍ അത്രയുമധികം ഇഷ്ടപ്പെടുന്നതായും എല്ലാ കളിക്കാരും തന്റെ കുട്ടികളെപ്പോലെയാണെന്നും അവര്‍ പറഞ്ഞു. 1983 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ കിരീടം നേടുമ്പോഴും അവര്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications