ഇന്ത്യന്‍ ടീം അടിമുടി മാറുന്നു... ഇനി പുത്തന്‍ ലുക്ക്, മാര്‍ച്ച് ഒന്നിന് പുതിയ ടീം ഇന്ത്യ!!

ദില്ലി: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടിമുടി മാറുന്നു. പുത്തന്‍ ലുക്കിലായിരിക്കും വിരാട് കോലിയും സംഘവും ഇംഗ്ലണ്ടില്‍ ലോകകിരീടത്തിനായി പോരിനിറങ്ങുക. ടീമിന്റെ ജഴ്‌സി മാര്‍ച്ച് ഒന്നു മുതല്‍ മാറുകയാണ്.
ഹൈദരാബാദില്‍ വച്ചു നടക്കുന്ന ചടങ്ങിലായിരിക്കും ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരായ നൈക്കി ടീമിന്റെ പുതിയ ജഴ്‌സി പുറത്തിറക്കുക. ഇന്ത്യന്‍ ടീമിന്റെ പുതിയ ലുക്കിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ജഴ്‌സി മാറ്റാറുള്ളത് ലോകകപ്പിന്
ലോകകപ്പ് വര്‍ഷങ്ങളിലാണ് സാധാരണ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി സാധാരണയായി മാറ്റാറുള്ളത്. ലോകകപ്പിന് ഒരു മാസം മുമ്പ് പുതിയ ജഴ്‌സി പുറത്തിറക്കാറുള്ള ഇന്ത്യ ഇത്തവണ ചടങ്ങ് കുറച്ചുകൂടി നേരത്തേ ആക്കുകയായിരുന്നു.
2015ല്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്ത ആതിഥേയത്വം വഹിച്ച ലോകകപ്പിലാണ് ഇന്ത്യ അവസാനമായി ജഴ്‌സി മാറിയത്. അന്നു വര്‍ണാഭമായ ചടങ്ങിലായിരുന്നു ജഴ്‌സി പ്രകാശനം.

കഴിഞ്ഞ ജഴ്‌സിയുടെ പിറവി മെല്‍ബണില്‍
2015ല്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അന്നത്തെ ക്യാപ്റ്റനായ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യന്‍ ടീം പുതിയ ജഴ്‌സിയില്‍ അണിനിരന്നത്.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരുള്‍പ്പെട്ട ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കു തൊട്ടുമുമ്പായിരുന്നു ഇന്ത്യ പുതിയ ജഴ്‌സി പുറത്തിറക്കിയത്.

ലോകകപ്പിന് മുമ്പ് കാണാം
ഇന്ത്യന്‍ ടീമിനെ പുത്തന്‍ ജഴ്‌സിയില്‍ ഇത്തവണത്തെ ലോകകപ്പിനു മുമ്പു തന്നെ കാണാന്‍ ആരാധകര്‍ക്കു അവസരം ലഭിക്കും. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നതിന്റെ തലേ ദിവസമാണ് ഹൈദരാബാദില്‍ ടീമിന്റെ ജഴ്‌സി പ്രകാശനം. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കോലിപ്പടയെ പുതിയ ലുക്കില്‍ കാണാന്‍ ആരാധകര്‍ക്കാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications