For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി'; ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് രവി ശാസ്ത്രി

അഹമ്മദാബാദ്: കോവിഡ് 19യുടെ പ്രതിരോധ മരുന്നിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രവി ശാസ്ത്രി. അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയില്‍ നിന്നാണ് അദ്ദേഹം മരുന്ന് സ്വീകരിച്ചത്. ഇതിന്റെ ചിത്രം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തോടൊപ്പം ഇന്ത്യയിലെ ആരോഗ്യവിഭാഗത്തിലും അദ്ദേഹം നന്ദി അറിയിച്ചു.

'കോവിഡ് 19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. മഹാമാരിക്കെതിരേ ഇന്ത്യയെ ചെറുത്ത് നില്‍ക്കാന്‍ സഹായിച്ച ആരോഗ്യ വിഭാഗത്തിനും ശാസ്ത്രജ്ഞര്‍ക്കും നന്ദി അറിയിക്കുന്നു. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയിലെ കന്റാബെനും സംഘവും കാട്ടിയ പ്രൊഫഷനലിസം ശരിക്കും പ്രീതിപ്പെടുത്തുന്നതായിരുന്നു'-എന്നാണ് ചിത്രത്തോളം അദ്ദേഹം ട്വീറ്റില്‍ കുറിച്ചത്.

ravishastricovidvaccine

മാര്‍ച്ച് 1 മുതലാണ് കോവിഡ് വാക്‌സിന്‍ 45വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാന്‍ ഗവണ്‍മെന്റ്,സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി ലഭിച്ചത്. ആസ്ട്രാസിനീക്ക വികസിപ്പിച്ചെടുത്തതും ഇന്ത്യയിലെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്തതുമായ വാക്‌സിനുകള്‍ക്കാണ് ഇപ്പോള്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് ഡോസുകളാണ് ഒരാള്‍ സ്വീകരിക്കേണ്ടത്.

ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗവണ്‍മെന്റ് ജീവക്കാര്‍ക്കുമാണ് കോവിഡ് വാക്‌സിന്‍ ലഭിച്ചത്. രണ്ടാം ഘട്ട വാക്‌സിന്‍ വിതരണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇന്ത്യയിലെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള അവസരം ഇപ്പോഴുണ്ട്. ഇതിനായി ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത് വാകിസ്‌നേഷന്‍ സ്വീകരിക്കാം.

നിലവില്‍ ഇന്ത്യ പൂര്‍ണ്ണമായും കോവിഡ് മുക്തമായിട്ടില്ല. പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ശക്തമാണ്. ഇന്ത്യയിലെ കോവിഡ് കണക്കുകളില്‍ പകുതിയും മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പല സംസ്ഥാനങ്ങള്‍ക്കും കോവിഡ് വ്യാപനത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതിനോടകം സാധിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിനേഷന്‍ എല്ലാവരും സ്വീകരിക്കുന്നതോടെ രോഗത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കാമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ആരോഗ്യ വിഭാഗം.

നിലവില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലാണ്. നാലാം ടെസ്റ്റ് നാലാം തീയ്യതിയാണ് ആരംഭിക്കുന്നത്. ഇതിന് പിന്നാലെ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും കളിക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 15000 കാണികള്‍ക്ക് മാത്രമാണ് ടെസ്റ്റ് കാണാന്‍ അവസരം നല്‍കിയത്. എന്നാല്‍ ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

Story first published: Tuesday, March 2, 2021, 13:10 [IST]
Other articles published on Mar 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+