ഹോട്ടലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം
ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് താമസിക്കുന്ന ഹോട്ടലില്‍ സ്വകാര്യത ലഭിക്കുന്നില്ലെന്ന് പരാതി. ഹോട്ടലിലെ ചില താമസക്കാര്‍ ടീം അംഗങ്ങളുടെ സ്വകാര്യത നശിപ്പിക്കുന്നതായാണ് ആരോപണം. ബര്‍മിങ്ഹാമിലെ ഹയാത് റീജെന്‍സിയിലാണ് ഇന്ത്യന്‍ ടീം താമസിക്കുന്നത്. ഞായറാഴ്ചയാണ് നിര്‍ണായകമായ ഇന്ത്യ ഇംഗ്ലണ്ട് മത്സരം.
കഴിഞ്ഞദിവസം വൈകിട്ട് ചില ഹോട്ടല്‍ അതിഥികള്‍ കളിക്കാരുടെയും കുടുംബാംഗങ്ങളുടെയും ചിത്രമെടുത്തതായി ടീം മാനേജ്‌മെന്റ് പരാതിപ്പെട്ടു. ടീമിന്റെ അനുമതിയില്ലാതെയായിരുന്നു ചിത്രമെടുപ്പ്. ഇതേ അതിഥികള്‍ പിന്നീട് ഹോട്ടല്‍ ലോബിയില്‍ ബഹളമുണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഹോട്ടലില്‍ ഇന്ത്യന്‍ ടീമിന്റെ സ്വകാര്യതയ്ക്ക് ഭംഗവരുത്തുന്നതാണ് ഇക്കാര്യങ്ങളെന്ന് മാനേജ്‌മെന്റ് പരാതിപ്പെടുന്നു.

സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ ക്ഷമ ചോദിച്ചു. മറ്റ് അതിഥികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരെ ഉടന്‍ പറഞ്ഞുവിടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഹോട്ടലിലെ സ്വന്തം സുരക്ഷാ ജീവനക്കാരെ കൂടാതെ ഐസിസി ടീമിന് മറ്റൊരു സുരക്ഷകൂടി ഏര്‍പ്പാടാക്കിയിട്ടുണ്ട്. ലോകകപ്പില്‍ സെമി ഫൈനലില്‍ പ്രവേശിക്കാന്‍ ഇംഗ്ലണ്ട് ടീമിന് ജയം അനിവാര്യമാണ്. തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യയെ കീഴടക്കാനായില്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷ ഏറെക്കുറെ അവസാനിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications