'ദയവായി ഓര്‍ക്കുക, പടക്കം പൊട്ടിക്കരുത് ', ദീപാവലി ദിനത്തില്‍ ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് കോലി
സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവില്‍ ഓസ്‌ട്രേലിയയിലാണുള്ളത്. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ സംഘം നേരിട്ട് ഓസ്‌ട്രേലിയയിലേക്ക് പോവുകയായിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണ ദീപാവലി ഓസ്‌ട്രേലിയയിലെ ഹോട്ടല്‍ മുറിയില്‍ ഒതുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആഘോഷിക്കേണ്ടി വന്നു. ഇപ്പോഴിതാ ആരാധകര്‍ക്കായി ദീപാവലി സന്ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി.
തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കോലി തന്റെ ആരാധകര്‍ക്ക് ആശംസ നേര്‍ന്നത്. 'എല്ലാവര്‍ക്കും സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു. സന്തോഷവും സുഖവും സമാധാനവും നല്‍കി ഈ ദീപാവലിയില്‍ ദൈവം അനുഗ്രഹിക്കട്ടെ. ദയവായി ഓര്‍ക്കുക, പടക്കം പൊട്ടിക്കരുത്. പ്രകൃതിയെ സംരക്ഷിക്കുകയും നിങ്ങളെ സ്‌നേഹിക്കുന്നവരോടൊപ്പം ദീപവും ചെറിയ മധുരപലഹാരങ്ങളുമായി ഇത്തവണത്തെ ദീപാവലി ആഘോഷിക്കാന്‍ ശ്രദ്ധിക്കുക. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ'-എന്നാണ് കോലി പറഞ്ഞത്.

നിലവില്‍ ഇന്ത്യയില്‍ പരിസ്ഥിതി മലിനീകരണം കൂടുതലാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ നിരവധിയാളുകള്‍ പടക്കം പൊട്ടിച്ചിരുന്നു. ഇതോടെ ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ പുകയുടെ അളവ് ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ത്തന്നെ ഡല്‍ഹിയിലെ വായു മലീനകരണത്തിന്റെ തോത് കൂടുതലാണ്. ഇതിനിടെ പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിലൂടെ വീണ്ടും വായു മലിനീകരണത്തിന്റെ തോത് ഉയര്‍ന്നിട്ടുണ്ട്.
ഡല്‍ഹിയെക്കൂടാതെ മറ്റ് പല സംസ്ഥാനങ്ങളിലും പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമുണ്ട്. പഞ്ചാബ്,ഹരിയാന സംസ്ഥാനങ്ങളില്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുവാദമുണ്ടായിരുന്നു. പടക്കങ്ങള്‍ വായുമലിനീകരണം ഉയര്‍ത്തുവെന്നതിനാല്‍ കടുത്ത നിയന്ത്രണമാണുള്ളത്.ഓസ്‌ട്രേലിയയില്‍ ദീപാവലി ആഘോഷിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുമതിയില്ലായിരുന്നു. നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം ബയോബബിള്‍ സുരക്ഷയിലാണുള്ളത്. അതിനാല്‍ത്തന്നെ ബബിളിന്റെ പുറത്തേക്ക് പോകാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കിയില്ല.
ഈ മാസം 27നാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യം ഏകദിന പരമ്പരയാണ് നടക്കുന്നത്. തൊട്ട് പിന്നാലെ ടി20 പരമ്പരയും പിന്നീട് ടെസ്റ്റ് പരമ്പരയും നടക്കും. ഒന്നാം ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങിപ്പോവും. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിന് വേണ്ടിയാണ് കോലി നാട്ടിലേക്ക് തിരിച്ച് പോവുന്നത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പരമ്പരയാണ് ഇത്തവണത്തേത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications