Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോളിവുഡ് സിനിമ സീറോ കൊള്ളാമോ? മിന്നിയത് ഷാരൂഖോ, അനുഷ്‌കയോ? കോലി വിലയിരുത്തുന്നു

സിറോയെ പുകഴ്ത്തിയ വിരാടിന് ട്രോൾ മഴ | Oneindia Malayalam

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പ്രണയമായിരുന്നു ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും തമ്മിലുള്ള ബന്ധം. അഞ്ചു വര്‍ഷത്തോളം പ്രണയിച്ച ശേഷം കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രിയതമനു പിന്തുണയുമായി പല തവണ അനുഷ്‌ക രംഗത്തുവന്നിട്ടുണ്ട്. കോലിയും തിരിച്ച് അങ്ങനെ തന്നെ.

അനുഷ്‌കയുടെ എല്ലാ സിനിമകളും കാണുകയും അഭിപ്രായം പറയുകയും ചെയ്യാന്‍ കോലി ശ്രമിക്കാറുണ്ട്. ഇത്തവണ തിരക്കേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയിലും ഷാരൂഖ് ഖാന്‍ നായകനും അനുഷ്‌ക നായികയുമായ സീറോയെന്ന സിനിമ കാണാന്‍ കോലി സമയം കണ്ടെത്തി. ഇതേക്കുറിച്ച് അദ്ദേഹം ട്വിറ്റില്‍ തന്റെ അഭിപ്രായം കുറിക്കുകയും ചെയ്തിട്ടുണ്ട്.

1

സീറോ കണ്ടു. മികച്ച എന്റര്‍ടെയ്‌നറാണിത്. വളരെയധികം ആസ്വദിച്ചാണ് ഈ സിനിമ കണ്ടത്. എല്ലാവരും അവരുടെ റോള്‍ സിനിമയില്‍ ഭംഗിയാക്കിയിട്ടുണ്ട്. അനുഷ്‌ക ശര്‍മയുടെ പ്രകടനം വളരെയധികം ഇഷ്ടപ്പെട്ടു. കാരണം വളരെ വെല്ലുവിളിയുയര്‍ത്തിയ റോളുകളിലൊന്നായിരുന്നു ഇത്. അത് ഗംഭീരമായി അഭിനയിക്കുകയും ചെയ്തതതായും കോലി ട്വീറ്റ് ചെയ്തു.

ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നാം ടെസ്റ്റില്‍ കളിക്കാനൊരുങ്ങുകയാണ് കോലിയും ടീം ഇന്ത്യയും. ബുധനാഴ്ച മെല്‍ബണിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമും 1-1നു ഒപ്പം നില്‍ക്കുകയാണ്.

Story first published: Monday, December 24, 2018, 13:03 [IST]
Other articles published on Dec 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+