Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളത്തിലെത്തുന്നത് പരമാനന്ദം, എല്ലാവരും ഒരിക്കലെങ്കിലും സന്ദര്‍ശിക്കണം... കേരളത്തെ വാഴ്ത്തി കോലി

എല്ലാവരും ഒരിക്കലെങ്കിലും കേരളം സന്ദര്‍ശിക്കണം : കോലി | Oneindia Malayalam

തിരുവനന്തപുരം: പ്രളയക്കാലത്തെ അതിജീവിച്ച് സാധാരണ നിലയിലേക്കു മടങ്ങിയെത്തിക്കൊണ്ടിരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിനെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. കോവളം ലീലാ ഹോട്ടലിലെ സന്ദര്‍ശക ഡയറിയിലെഴുതിയ കുറിപ്പിലാണ് കേരളത്തോടുള്ള പ്രണയം കോലി വെളിപ്പെടുത്തിയത്.

വ്യാഴാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ കളിക്കാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം. വ്യാഴാഴ്ച ഉച്ചയ്ക്കു കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ- വിന്‍ഡീസ് മല്‍സരം നടക്കുന്നത്. തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിന് ഉജ്ജ്വല സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.

കേരളം പ്രിയപ്പെട്ട സ്ഥലം

കേരളം പ്രിയപ്പെട്ട സ്ഥലം

തനിക്കു ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കേരളമെന്ന് കോലി പറയുന്നു. ഇവിടെയെത്തിയതിനെ പരാമനന്ദമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. അത്രയേറെ ഈ നാടിനെ ഇഷ്ടപ്പെടുന്നു.
വളരെയധികം എനര്‍ജിയുള്ള സ്ഥലമാണ് കേരളം. ഇവിടുത്തെ ജനങ്ങളും ഊര്‍ജസ്വലരാണ്. അതുകൊണ്ടുതന്നെ ഇവിടേക്കു വരാന്‍ ഏറെ ഇഷ്ടവുമാണെന്ന് കോലി ഡയറിയില്‍ കുറിച്ചു. കോവളത്തെ ലീല റാവിസ് ഹോട്ടലിലാണ് ഇന്ത്യന്‍ ടീമിന് താമസസൗകര്യമൊരുക്കിയിട്ടുള്ളത്.

എല്ലാവരും ഇവിടെ സന്ദര്‍ശിക്കണം

എല്ലാവരും ഇവിടെ സന്ദര്‍ശിക്കണം

കേരളത്തിന്റെ സൗന്ദര്യം തീര്‍ച്ചയായും ആസ്വദിക്കേണ്ടത് തന്നെയാണ്. എല്ലാവരും ഒരിക്കലെങ്കിലും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ സന്ദര്‍ശനം നടത്തണമെന്ന് അഭ്യര്‍ഥിക്കുകയാണ്. കേരളം ദുരിതകാലത്തെ അതിജീവിച്ചു കഴിഞ്ഞു. ഇപ്പോള്‍ വളരെ സുരക്ഷിതമായ സ്ഥലമാണ് ഇവിടം.
ഓരോ തവണ ഇവിടെയെത്തുമ്പോഴും ഏറെ സന്തോഷമാണ് അനുഭവിച്ചിട്ടുള്ളത്. ഇത്തവണയും ഇതില്‍ മാറ്റമില്ല. വീണ്ടുമൊരിക്കല്‍ക്കൂടി തന്നെ സന്തോഷിപ്പിച്ച കേരളത്തോടു നന്ദിയുണ്ടെന്നും കോലി ഡയറിയില്‍ രേഖപ്പെടുത്തി.

കളിക്കാര്‍ക്ക് ഇഷ്ടഭക്ഷണം

കളിക്കാര്‍ക്ക് ഇഷ്ടഭക്ഷണം

കളിക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് റാവിസില്‍ ഒരുക്കിയിരിക്കുന്നത്. ഞണ്ടും ചെമ്മീനുമാണ് പ്രത്യേക വിഭവങ്ങളുടെ കൂട്ടത്തിലുള്ളത്. ചെമ്മീന്‍ കൊണ്ടുള്ള വിഭവത്തിന് ഇന്ത്യന്‍ നായകന്‍ കോലിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തവണ കേരളത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ തയ്യാറാക്കിയ ചെമ്മീന്‍ വിഭവം കോലിയുടെയും സംഘത്തിന്‍റെയും മനസ്സ് കീഴടക്കിയിരുന്നു.
അതേസമയം, തേങ്ങ ചേര്‍ത്തിട്ടുള്ള വിഭവങ്ങളാണ് വിന്‍ഡീസ് ടീമിനു തയ്യാറാക്കുന്നത്. മീനും ഇറച്ചിയുമെല്ലാം മെനുവിലുണ്ട്. ഇരുടീമുകളുടെയും താരങ്ങള്‍ക്കു മീന്‍ കൊണ്ടുള്ള വിഭവങ്ങളോടാണ് കൂടുതല്‍ പ്രിയം.

Story first published: Wednesday, October 31, 2018, 10:57 [IST]
Other articles published on Oct 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+