വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു നാണംകെട്ട പ്രവര്‍ത്തി, കഠിന ശിക്ഷ വേണം... ആഞ്ഞടിച്ച് റെയ്‌ന, ഭാജി

പാലക്കാട്ടായിരുന്നു ആന ചരിഞ്ഞത്

മുംബൈ: കേരളത്തില്‍ സ്‌ഫോടകവസ്തുവൊളിപ്പിച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കായിക താരങ്ങളും സെലിബ്രിറ്റികളുമെല്ലാം ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി എന്നിവര്‍ക്കു പിന്നാലെ മറ്റു ക്രിക്കറ്റര്‍മാരായ സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരും സംഭവത്തെ അപലപിച്ചു.

1

മനുഷ്യന്റെ ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് കേരളത്തില്‍ നടന്ന സംഭവമെന്നാണ് റെയ്‌ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്. കരളലിയിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു റെയ്‌നയുടെ പ്രതികരണം. കുഞ്ഞേ, അവര്‍ നമുക്ക് ഭക്ഷണം നല്‍കിയിരിക്കുന്നുവെന്ന് ഗര്‍ഭിണിയായ ആന പറയുമ്പോള്‍ മനുഷ്യര്‍ വളരെ നല്ലവരാണെന്ന് വയറ്റിനകത്തുള്ള കുഞ്ഞ് പറയുന്നതാണ് ചിത്രം.

മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു നാണംകെട്ട സംഭവമാണിത്. മൃഗങ്ങളോട് ദയയോട് പെരുമാറിയതു കൊണ്ട് മനുഷ്യന് ഒന്നും നഷ്ടപ്പെടാന്‍ പോവുന്നില്ല. നിഷ്‌കളയായ ജീവിക്കു പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച് നല്‍കിയവര്‍ക്കെതിരേ കടുത്ത ശിക്ഷാനടപടി തന്നെ കേരള മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് റെയ്‌ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആവശ്യപ്പെട്ടു.

2

റെയ്‌ന പങ്കുവച്ച അതേ ഫോട്ടോയ്‌ക്കൊപ്പം തന്നെയാണ് ഹര്‍ഭജനും പ്രതികരണമറിയിച്ചത്. സത്യസന്ധമായി പറയട്ടെ, ഈ ഞെട്ടലില്‍ നിന്നും മോചിതനാവാന്‍ തനിക്കു കഴിഞ്ഞിട്ടില്ല. എത്ര വേദനയായിരിക്കും അവള്‍ സഹിച്ചിട്ടുണ്ടാവുകയെന്ന് ആലോചിക്കുമ്പോള്‍ ഏറെ ദുഖം തോന്നുന്നു. ഈ പ്രവര്‍ത്തി ചെയ്തത് ആരാണെങ്കിലും അവര്‍ക്കു കഠിനമായ ശിക്ഷ തന്നെ നല്‍കണമെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുകയാണ്. ഈ മനുഷ്യമില്ലാത്തയാളുകള്‍ ജനിച്ചത് തന്നെ ഇങ്ങനെയാണോ, അല്ലെങ്കില്‍ ആരെങ്കിലും ഈ തരത്തില്‍ ഇവരെ വളര്‍ത്തിയെടുത്തതാണോയെന്ന് ഹര്‍ഭജന്‍ ചോദിക്കുന്നു.

3

കേരളത്തിലുണ്ടായ സംഭവം വളരെയധികം സങ്കടമുണ്ടാക്കുന്നതാണ്. എങ്ങനെയാണ് നമുക്ക് ഇത്രയും ക്രൂരന്‍മാരാവാന്‍ കഴിയുന്നത്. ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ ഒരു സമൂഹമെന്ന നിലയില്‍ അവസാനിപ്പിക്കാനുള്ള സയമായെന്ന് കുല്‍ദീപ് യാദവ് ട്വീറ്റ് ചെയ്തു. അതേസമയം ഹൃദയം നുറുങ്ങുന്ന ചിത്രത്തോടൊപ്പമായിരുന്നു കെഎല്‍ രാഹുല്‍ സംഭവത്തോട് പ്രതികരിച്ചത്.

Story first published: Thursday, June 4, 2020, 9:46 [IST]
Other articles published on Jun 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X