Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലീന്‍ബൗള്‍ഡ്... കോലി- അനുഷ്‌ക മാത്രമല്ല, പ്രണയിച്ചു മതിയാവാതെ ക്രിക്കറ്റും ബോളിവുഡും

മുംബൈ: ക്രിക്കറ്റ് പ്രേമികളും സിനിമാ പ്രേമികളും ഒരുപോലെ ആഘോഷിച്ച പ്രണയമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌കാ ശര്‍മയും തമ്മിലുള്ള അടുപ്പം. ഒടുവില്‍ ഏവരുടെയും ആഗ്രഹം പോലെ തന്നെ ഇരുവരും ജീവിതത്തിലും ഒരുമിക്കുകയും ചെയ്തു.

ബോളിവുഡും ഇന്ത്യന്‍ ക്രിക്കറ്റും തമ്മിലുള്ള പ്രണയം ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. നേരത്തേയും ചില പ്രണയങ്ങള്‍ ഇതുപോലെ വിവാഹത്തില്‍ കലാശിച്ചിട്ടുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.

സഹീര്‍ ഖാന്‍- സാഗരിക ഗാട്‌ഗെ

സഹീര്‍ ഖാന്‍- സാഗരിക ഗാട്‌ഗെ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരിക ഗാഡ്‌ഗെയും ഏറെക്കാലം പ്രണയിച്ച ശേഷമാണ് മിന്നുകെട്ടിയത്. ഷാരൂഖ് ഖാന്‍ നായകനായ ചക്‌ദേ ഇന്ത്യ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ശ്രദ്ധേയമായ റോളില്‍ അഭിനയിച്ചതോടെയാണ് സാഗരിക ശ്രദ്ധിക്കപ്പെടുന്നത്.
പ്രണയത്തെക്കുറിച്ച് സഹീറും സാഗരികയും നേരത്തേ പരസ്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ പല വേദികളിലും ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് പ്രണയത്തെക്കുറിച്ച് ലോകമറിയുന്നത്.

യുവരാജ് സിങ്- ഹാസെല്‍ കീച്ച്

യുവരാജ് സിങ്- ഹാസെല്‍ കീച്ച്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങിന്റെ പേര് പല ബോളിവുഡ് നടിമാര്‍ക്കുമൊപ്പം ഉയര്‍ന്നു കേട്ടിരുന്നു. കിം ശര്‍മ, പ്രീതി സിന്റ, ദീപിക പാദുകോണ്‍ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഒടുവില്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് മറ്റൊരു ബോളിവുഡ് നടിയായ ഹാസെല്‍ കീച്ചിനെ യുവി വരണമാല്യം ചാര്‍ത്തിയത്.
ബ്രിട്ടീഷ്-മൗറീഷ്യന്‍ വംശജയായ ഹാസെലിനേ 2016ലാണ് യുവി വിവാഹം ചെയ്തത്.

ഹര്‍ഭജന്‍ സിങ്- ഗീതാ ബസ്ര

ഹര്‍ഭജന്‍ സിങ്- ഗീതാ ബസ്ര

ഇന്ത്യ കണ്ട മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭന്‍ സിങിനെയും കറക്കി വീഴത്തിയത് ബോളിവുഡ് സുന്ദരിയാണ്. എട്ടു വര്‍ഷത്തോളം പ്രണയിച്ച ശേഷം 2015ല്‍ ഭാജി ബോളിവുഡ് നടിയായ ഗീതാ ബസ്രയെ വിഹാഹം കഴിക്കുകയായിരുന്നു.
ലണ്ടനില്‍ കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്ന കാലത്താണ് ഗീത അഭിനയിച്ച പാട്ടിന്റെ വീഡിയോ കാണുന്നതെന്നും ആദ്യ കാഴ്ചയില്‍ തന്നെ അവള്‍ തന്റെ മനസ്സ് കവര്‍ന്നതായും ഭാജി പിന്നീട് വെളിപ്പെടുത്തിയിരുന്നു. 2007ല്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പില്‍ ജേതാക്കളായ ശേഷമാണ് ഭാജി ഗീതയെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും.

മുഹമ്മദ് അസ്ഹറുദ്ദീന്‍- സംഗീത ബിജ്‌ലാനി

മുഹമ്മദ് അസ്ഹറുദ്ദീന്‍- സംഗീത ബിജ്‌ലാനി

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ വിവാഹം കഴിച്ചത് ബോളിവുഡ് നടി സംഗീത ബിജ്‌ലാനിയെയാണ്. എന്നാല്‍ അസ്ഹറിന്റെ രണ്ടാം ഭാര്യയായിരുന്നു സംഗീത. 1994ലാണ് അന്നു ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നടിയായ സംഗീതയുമായി അസ്ഹര്‍ അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ പരക്കുന്നത്.
ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ഇരുവരും ആദ്യമായി കണ്ടു മുട്ടിയത്. പിന്നീട് ഈ അടുപ്പം പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു. 1996ല്‍ അസ്ഹര്‍ സംഗീതയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഈ ബന്ധത്തിന് അധികം ആയുസ്സുണ്ടായില്ല. കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി- ഷര്‍മിള ടാഗോര്‍

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി- ഷര്‍മിള ടാഗോര്‍

ഇന്ത്യയുടെ പ്രായം കുറഞ്ഞ മുന്‍ ക്യാപ്റ്റനായിരുന്ന മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി അന്നു ബോളിവുഡില്‍ താരറാണിയായി വിലസിയ ഷര്‍മിള ടാഗോറിനെയയാണ് വിവാഹം കഴിച്ചത്. ഇരുവരും ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ ബോളിവുഡ്‌
സിനിമയെപ്പറ്റി മന്‍സൂറിന് വലിയ അറിവില്ലായിരുന്നു.
നാലു വര്‍ഷം നീണ്ട പലരെയും അസൂയപ്പെടുത്തിയ പ്രണയത്തിനൊടുവില്‍ 1969ല്‍ മന്‍സൂര്‍ ഷര്‍മിളയെ മിന്നു ചാര്‍ത്തുകയായിരുന്നു. പിന്നീട് ഇസ്ലാം മതം സ്വീകരിച്ച ഷര്‍മിള തന്റെ പേര് ബീഗം ആയിഷ സുല്‍ത്താന ഖാന്‍ എന്നാക്കുകയും ചെയ്തു.ഈ താരദമ്പതികളുടെ മകനാണ് ബോളിവുഡ് സൂപ്പര്‍ താരങ്ങളിലൊരാളായ സെയ്ഫ് അലി ഖാന്‍.

Story first published: Thursday, December 27, 2018, 14:17 [IST]
Other articles published on Dec 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+