ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ പ്രതിഫലം കേട്ടില്ല? കോടികള്‍!! എ പ്ലസിലെങ്കില്‍ ലോട്ടറി തന്നെ...
മുംബൈ: ദേശീയ കായിക ഇനമായ ഹോക്കിയെപ്പോലും കടത്തിവെട്ടി ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള കായിക ഇനമായി ക്രിക്കറ്റ് മാറിയത് വെറുതെയല്ല. കോടികളുടെ പണക്കിലുക്കം തന്നെയാണ് കൂടുതല്‍ താരങ്ങളെ ക്രിക്കറ്റിലേക്കു ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ദേശീയ ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെയൊന്നും നോക്കാനില്ല. അത്രയും വലിയ പ്രതിഫലമാണ് താരങ്ങള്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്.
പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രേഡുകളിലായാണ് താരങ്ങളെ ബിസിസിഐ തരംതിരിച്ചിരിക്കുന്നത്. എ പ്ലസില്‍ ഉള്‍പ്പെടുന്ന കളിക്കാര്‍ക്കാണ് ഏറ്റവുമുയര്‍ന്ന ശമ്പളം നല്‍കുന്നത്. ഓരോ ഗ്രേഡിനെയും ഇവയിലുള്‍പ്പെട്ട താരങ്ങളെയും അടുത്തറിയാം.

ഗ്രേഡ് എ പ്ലസ് (പ്രതിവര്‍ഷം ഏഴ് കോടി)
എ പ്ലസ് കരാറിലുള്‍പ്പെട്ട താരങ്ങള്‍ക്കു പ്രതിവര്‍ഷം ഏഴു കോടി രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചിട്ടുള്ളത്. നിലവില്‍ അഞ്ചു താരങ്ങള്‍ മാത്രമേ ഈ കരാറിന്റെ പരിധിയില്‍ വരുന്നുള്ളൂ. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരെക്കൂടാതെ ഓപ്പണര്‍ ശിഖര്‍ ധവാന്‍, പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരും എ പ്ലസ് ഗ്രേഡിലാണ്.

ഗ്രേഡ് എ (അഞ്ചു കോടി)
എ പ്ലസിന് തൊട്ടു താഴെയുള്ള ഗ്രേഡ് എ കരാറിന്റെ പരിധിയില്‍പ്പെടുന്ന കളിക്കാര്‍ക്കു അഞ്ചു കോടി രൂപയാണ് പ്രതിവര്‍ഷ ശമ്പളം. മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയെക്കൂടാതെ അജിങ്ക്യ രഹാനെ, മുരളി വിജയ്, ചേതേശ്വര്‍ പുജാര, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ എ ഗ്രേഡില്‍ ഉള്‍പ്പെടുന്നവരാണ്.

ഗ്രേഡ് ബി (മൂന്നു കോടി)
മൂന്നാമത്തെ വിഭാഗമായ ഗ്രേഡ് ബിയില്‍ ഉള്‍പ്പെട്ടിട്ടുള്ള താരങ്ങളുടെ ശമ്പളം പ്രതിവര്‍ഷം മൂന്നു കോടി രൂപയാണ്. ലോകേഷ് രാഹുല്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ദിനേഷ് കാര്‍ത്തിക്, മുഹമ്മദ് ഷമി എന്നിവര്‍ ഗ്രേഡ് ബിയുടെ പരിധിയില്‍പ്പെട്ട താരങ്ങളാണ്.

ഗ്രേഡ് സി (ഒരു കോടി)
ബിസിസിയുടെ കരാറിലെ ഏറ്റവും അവസാനത്തെ ഗ്രേഡാണ് സി. ഇതിന്റെ കീഴില്‍ വരുന്ന കളിക്കാര്‍ക്കു ഒരു കോടി രൂപയാണ് പ്രതിവര്‍ഷം ശമ്പളമായി ലഭിക്കുക. മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, അക്ഷര്‍ പട്ടേല്‍, പാര്‍ഥീവ് പട്ടേല്‍, ജയന്ത് യാദവ് എന്നിവര്‍ ഗ്രേഡ് സി ശമ്പളം കൈപ്പറ്റുന്നവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications