വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ താരം വിജയ് ശങ്കര്‍ വിവാഹിതനായി, വധു വൈശാലി വിശ്വേശരന്‍

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി. വൈശാലി വിശ്വേശരനാണ് വധു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിജയ് ശങ്കര്‍ കളിക്കുന്ന ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തിന്റെ വിവാഹ വാര്‍ത്ത ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 2020 ആഗസ്റ്റിലായിരുന്നു വിവാഹ നിശ്ചയം. അതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വിജയ് ശങ്കര്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു.

തമിഴ്‌നാട് കാരനായ താരം 2019ലെ ഏകദിന ലോകകപ്പിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. അമ്പാട്ടി റായിഡുവിന് പകരക്കാരനായാണ് വിജയ് ശങ്കര്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയത്. ത്രീ ഡയമെന്‍ഷന്‍ താരമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയടക്കം വിശേഷിപ്പിച്ച താരമാണ് വിജയ്. പാകിസ്താനെതിരേ എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടാന്‍ വിജയിക്ക് സാധിച്ചിരുന്നു.

എന്നാല്‍ ലോകകപ്പ് പൂര്‍ത്തിയാക്കും മുമ്പെ പരിക്കിനെത്തുടര്‍ന്ന് താരത്തിന് പുറത്തുപോകേണ്ടി വന്നു. ഇതിന് ശേഷം ഇന്ത്യന്‍ ടീമില്‍ താരത്തിന് അവസരം ലഭിച്ചിട്ടില്ല. നിദാഹാസ് ട്രോഫിയില്‍ ഇന്ത്യക്കായി കളിച്ച് വലിയ വിമര്‍ശനം നേരിട്ട താരമാണ് വിജയ്. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം ആഭ്യന്തര മത്സരങ്ങളില്‍ തമിഴ്‌നാട് നിരയിലെ സജീവ സാന്നിധ്യമാണ്.

vijayshankar

അവസാന ഐപിഎല്ലിലും ഹൈദരാബാദിനൊപ്പം അദ്ദേഹം കളിച്ചിരുന്നു. ദുബായില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ പുറത്താവാതെ 52 റണ്‍സുമായി ഹൈദരാബാദിനെ വിജയത്തിലെത്തിക്കാന്‍ വിജയിക്ക് സാധിച്ചിരുന്നു. മത്സരത്തില്‍ ജോസ് ബട്‌ലറിന്റെ വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിന്റെ ഭാഗമായ വിജയ് ഒരു മത്സരം മാത്രമാണ് കളിച്ചത്. ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ നാല് റണ്‍സുമായി റണ്ണൗട്ടായാണ് അദ്ദേഹം പുറത്തായത്.

ഇന്ത്യക്കുവേണ്ടി 12 ഏകദിനത്തില്‍ നിന്ന് 31.85 ശരാശരിയില്‍ 233 റണ്‍സും നാല് വിക്കറ്റും ഒമ്പത് ടി20യില്‍ നിന്ന് 101 റണ്‍സും അഞ്ച് വിക്കറ്റുമാണ് വിജയ് നേടിയത്. 45 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 2242 റണ്‍സും 33 വിക്കറ്റും 88 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2286 റണ്‍സും 54 വിക്കറ്റും വിജയ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്,ഡല്‍ഹി ക്യാപിറ്റല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് എന്നീ ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം. 40 ഐപിഎല്ലില്‍ നിന്നായി 654 റണ്‍സും 6 വിക്കറ്റും വിജയിയുടെ പേരിലുണ്ട്.

Story first published: Thursday, January 28, 2021, 12:22 [IST]
Other articles published on Jan 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X