Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാറപകടം, റെയ്‌ന മരിച്ചു!! വീഡിയോ പരക്കുന്നു... സംഭവിച്ചതെന്ത്? റെയ്നയുടെ പ്രതികരണം

മുംബൈ: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു ശേഷം ടീം ഇന്ത്യക്കു ലഭിച്ച മറ്റൊരു ഓള്‍റൗണ്ട് സെന്‍സേഷനാണ് സുരേഷ് റെയ്‌ന. ഇപ്പോള്‍ ദേശീയ ടീമിന് പുറത്താണെങ്കലും അടുത്ത ലോകകപ്പില്‍ കളിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം. വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തി ദേശീയ ടീമിലേക്ക് തമടങ്ങിയെത്താനാണ് അദ്ദേഹത്തിന്റെ ശ്രമം.

ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് റെയ്‌ന അപകടത്തില്‍ മരിച്ചെന്ന തരത്തില്‍ വ്യാജ വീഡിയോകള്‍ യൂട്യൂബിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ചാണ് ചിലര്‍ ഇത്തരത്തിലുള്ള വ്യാജ വീഡിയോകള്‍ നിര്‍മിച്ചത്. ഇപ്പോള്‍ ഇതിനെതിരേ രംഗത്തു വന്നിരിക്കുകയാണ് റെയ്‌ന.

 പലരെയും അസ്വസ്ഥരാക്കി

പലരെയും അസ്വസ്ഥരാക്കി

താന്‍ വാഹാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ പ്രചരിച്ച വീഡിയോകള്‍ കുടുംബത്തെയും സുഹൃത്തുക്കളെയുമെല്ലാം വളയെധികം അസ്വസ്ഥരാക്കിയതായി റെയ്‌ന തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് യൂട്യൂബ് വഴി വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഒരു കാറപകടത്തില്‍ റെയ്‌ന കൊല്ലപ്പെട്ടെന്ന തരത്തിലായിരുന്നു വീഡിയോ. റെയ്‌നയുടെ ചിത്രത്തോടൊപ്പം മറ്റു ക്രിക്കറ്റ് താരങ്ങളുടെ ചിത്രവുമെല്ലാം മോര്‍ഫ് ചെയ്താണ് വീഡിയോകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ട്വീറ്റ് ഇങ്ങനെ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താന്‍ കാറപകടത്തില്‍ മരിച്ചുവെന്ന തരത്തില്‍ വ്യാജ വീഡിയോകള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇതു കണ്ട് കുടുംബവും സുഹൃത്തുക്കളുമെല്ലാം അസ്വസ്ഥരാവുകയും ചെയ്തു. ഇത്തരത്തം റിപ്പോര്‍ട്ടുകള്‍ ദയവ് ചെയ്തു വിശ്വസിക്കരുത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് തനിക്കൊരു കുഴപ്പവുമില്ല. തനിക്കെതിരേ വ്യാജ വാര്‍ത്തകള്‍ പരത്തുന്ന യൂട്യൂബ് ചാനലുകള്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ ശക്തമായ നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും റെയ്‌ന ട്വീറ്റ് ചെയ്തു.

അവസാനമായി കളിച്ചത് രഞ്ജിയില്‍

അവസാനമായി കളിച്ചത് രഞ്ജിയില്‍

ഡിസംബറില്‍ രഞ്ജി ട്രോഫിയിലാണ് റെയ്‌ന അവസാനമായി കളിച്ചത്. മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുന്ന ഐപിഎല്ലിന്റെ 12ാം സീസണില്‍ സിഎസ്‌കെയ്ക്കായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. പ്രഥമ സീസണ്‍ മുതല്‍ ചെന്നൈക്കൊപ്പമുള്ള റെയ്‌ന ടീമിന് രണ്ടു വര്‍ഷത്തെ വിലക്ക് വന്നപ്പോള്‍ മാത്രമാണ് മറ്റു ടീമുകള്‍ക്കായി കളിച്ചത്. കഴിഞ്ഞ സീസണില്‍ വിലക്ക് കഴിഞ്ഞ് സിഎസ്‌കെ ഐപിഎല്ലില്‍ തിരിച്ചെത്തിയപ്പോള്‍ റെയ്‌നയെയും അവര്‍ തിരിച്ചെടുക്കുകയായിരുന്നു.

നേരത്തേയും വ്യാജ വാര്‍ത്ത

നേരത്തേയും വ്യാജ വാര്‍ത്ത

ഇതാദ്യമായല്ല ഒരു ക്രിക്കറ്റ് താരത്തെക്കുറിച്ച് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ ഓള്‍റൗണ്ടര്‍ നതാന്‍ മക്കുല്ലവും അപകടത്തില്‍ മരിച്ചെന്ന തരത്തില്‍ ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്ത വന്നിരുന്നു. തുടര്‍ന്ന് താരത്തിന്റെ സഹോദരനായ ബ്രെന്‍ഡന്‍ മക്കുല്ലം പ്രതികണവുമായി രംഗത്തു വരികയും ചെയ്തു. സഹോദരന് ഒരു കുഴപ്പവുമില്ലെന്നും തന്നെക്കുറിച്ച് എഫ്ബിയില്‍ വന്ന വാര്‍ത്ത കണ്ട് നതാന്‍ ഷോക്കായെന്നുമായിരുന്നു മക്കുല്ലത്തിന്റെ പ്രതികരണം.

അബ്ദുള്‍ റസാഖിനെക്കുറിച്ചും വാര്‍ത്ത

അബ്ദുള്‍ റസാഖിനെക്കുറിച്ചും വാര്‍ത്ത

2018ല്‍ പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിനെതിരേയും ഇത്തരത്തില്‍ വ്യാജ വീഡിയോ പ്രചരിച്ചിരുന്നു. ഒരു അപകടത്തില്‍ റസാഖ് കൊല്ലപ്പെട്ടുവെന്ന തരത്തിലായിരുന്നു വ്യാജ വീഡിയോ വന്നത്. ഇതേ തുടര്‍ന്ന് തനിക്കൊരു കുഴപ്പവുമില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത് റസാഖ് പ്രതികരിക്കുകയും ചെയ്തു.

Story first published: Wednesday, February 13, 2019, 11:02 [IST]
Other articles published on Feb 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+