Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ ടെണ്ടുല്‍ക്കറിന് കോവിഡ്, ട്വിറ്ററിലൂടെ രോഗ വിവരം പങ്കുവെച്ചു, ഹോം ക്വാറന്റെയ്‌നില്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കോവിഡ് ഫലം പോസിറ്റീവ്. കോവിഡ് രോഗവിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. നിലവില്‍ അദ്ദേഹം വീട്ടില്‍ ക്വാറന്റെയ്‌നില്‍ കഴിയുകയാണ്. തനിക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് പരിശോധന നടത്തുകയും ഫലം പോസിറ്റീവ് ആയെന്നും എന്നാല്‍ കുടുംബത്തിലെ മറ്റാര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്നും സച്ചിന്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ വ്യക്തമാക്കി.

നിയമങ്ങള്‍ പാലിച്ച് വീട്ടില്‍ സ്വയം ക്വാറന്റെയ്‌നിലിരിക്കുകയാണെന്നും പിന്തുണ നല്‍കിയ ആരോഗ്യവിഭാഗത്തിലെ എല്ലാവര്‍ക്കും രാജ്യത്തെ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ഇക്കഴിഞ്ഞ റോഡ് സേഫ്റ്റി ടൂര്‍ണമെന്റില്‍ കളിച്ച് ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാന്‍ സച്ചിന് സാധിച്ചിരുന്നു. ടൂര്‍ണമെന്റ് അവസാനിച്ച് വീട്ടിലേക്ക് മടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സച്ചിന് കോവിഡ് ബാധിച്ചത്.

നിലവില്‍ ആശുപത്രിയിലേക്ക് പോകേണ്ട ശാരീരിക പ്രശ്‌നങ്ങള്‍ സച്ചിന് ഇല്ലെന്നാണ് വിവരം. അതിനാലാണ് അദ്ദേഹം ഹോം ക്വാറന്റെയ്‌നില്‍ തുടരുന്നത്. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വളരെ ശക്തമായി തുടരുകയാണ്. വെള്ളിയാഴ്ച 36000 ആളുകള്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. അതിനാല്‍ത്തന്നെ കര്‍ശന നിര്‍ദേശങ്ങളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

sachin

നിലവില്‍ നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞതിനാല്‍ ആളുകള്‍ക്ക് പഴയ ഗൗരവം നഷ്ടപ്പെട്ടിട്ടുണ്ട്. പലരും പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌ക് ഉപയോഗവും സാനിറ്റൈസര്‍ ഉപയോഗവും നടത്തുന്നില്ല. ഇത് രോഗവ്യാപനം ശക്തമാവാന്‍ കാരണമായിട്ടുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്.

കോവിഡിന്റെ സമയത്ത് ആളുകള്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ നിര്‍ദേശിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ കോവിഡിനെ ചെറുക്കാനുള്ള പല പദ്ധതികള്‍ക്കും പൂര്‍ണ്ണ പിന്തുണയുമായി സച്ചിന്‍ രംഗത്തുണ്ടായിരുന്നു. സച്ചിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. നിലവില്‍ സച്ചിന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

47കാരനായ സച്ചിന്‍ ഇക്കഴിഞ്ഞ റോഡ് സേഫ്റ്റി ടി20 സീരിസില്‍ ഗംഭീര ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തായിരുന്നു അദ്ദേഹം. 7 മത്സരത്തില്‍ നിന്ന് 233 റണ്‍സാണ് സച്ചിന്‍ നേടിയത്. 34 ഫോറും നാല് സിക്‌സും പറത്തിയ സച്ചിന്‍ തന്റെ പഴയ അവിസ്മരണീയ ഷോട്ടുകളുമായി ആരാധകരെ വീണ്ടും ആവേശം കൊള്ളിച്ചു.

Story first published: Saturday, March 27, 2021, 11:05 [IST]
Other articles published on Mar 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+