Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോമണ്‍വെല്‍ത്ത് ഗെയിംസ്; മെഡലുകള്‍വാരാന്‍ ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയിലെത്തി

ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ആദ്യസംഘം ഓസ്‌ട്രേലിയയിലെത്തി. 200 അംഗ സംഘമാണ് ഗെയിംസ് വില്ലേജിലെത്തിയത്. ടീമുകളും താരങ്ങളും തങ്ങളുടെ താമസസ്ഥലവും പരിശീലനസ്ഥലവും ചുറ്റിക്കാണുകയും ചെയ്തു.

അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ബാസ്‌ക്കറ്റ്‌ബോള്‍, ഹോക്കി, ലോണ്‍ ബൗളിങ്, ഷൂട്ടിങ് ഇനത്തില്‍ പങ്കെടുക്കുന്നവരാണ് ആദ്യഘട്ടത്തില്‍ ഗെയിംസ് ഗ്രാമത്തിലെത്തിയത്. ഇന്ത്യന്‍ സംഘത്തിന്റെ ചീഫ് വിക്രം സിങ് സിസോദിയ, മാനേജര്‍ നാംദേവ്, അജയ് നരാംഗ്, ഷിയാദ് തുടങ്ങിയവര്‍ ഗെയിംസ് വില്ലേജിന്റെ ഇന്ത്യയുടെ ഓഫീസ് തുറന്നിരുന്നു.

commonwealthgoldcoast2018

ഇന്ത്യന്‍ സംഘങ്ങള്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ഇവിടെനിന്നും ലഭിക്കും. ഗെയിംസ് വില്ലേജില്‍ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയതിന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്ര ബത്ര, സിസോദിയയെ അനുമോദിച്ചു. ഇന്ത്യന്‍ സംഘത്തിന് യാതൊരുവിധ ബുദ്ധിമുട്ടുകളും അവിടെ ഉണ്ടാകരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യയുടെ ശേഷിക്കുന്ന കായിക താരങ്ങള്‍ അടുത്തദിവസം തന്നെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ മെഡലുകള്‍ ഇത്തവണ ഇന്ത്യ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ.

Story first published: Thursday, April 5, 2018, 11:51 [IST]
Other articles published on Apr 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+