വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്ലിനെ കണ്ടുപഠിക്കൂ... ലോകകപ്പും അതുപോലെ വേണം, ഞെട്ടിക്കുന്ന നിര്‍ദേശവുമായി ശാസ്ത്രി

ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലാണ് അദ്ദേഹം

By Manu

ലണ്ടന്‍: മൂന്നാം ലോകകിരീടം സ്വപ്‌നം കണ്ട് ടീം ഇന്ത്യ ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. 2011ല്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ നേടിയ ലോക കിരീടം ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടില്‍ വച്ച് വിരാട് കോലി ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ ആരാധകര്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയിരിക്കുന്നു. 10 ടീമുകളാണ് ഇത്തവണത്തെ ലോകകപ്പില്‍ അണിനിരക്കുന്നത്. ഓരോ ടീമും പരസ്പരം ഒരു തവണ വീതം ആദ്യഘട്ടത്തില്‍ മുഖാമുഖം വരുന്നുവെന്നത് ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്. ആദ്യ നാലു സ്ഥാനക്കാരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക.

ലോകകപ്പ്: ഇന്ത്യ നേടില്ല!! ഒരാള്‍ മാത്രം ശ്രമിച്ചാല്‍ നടക്കില്ല... മുന്നറിയിപ്പുമായി സച്ചിന്‍ ലോകകപ്പ്: ഇന്ത്യ നേടില്ല!! ഒരാള്‍ മാത്രം ശ്രമിച്ചാല്‍ നടക്കില്ല... മുന്നറിയിപ്പുമായി സച്ചിന്‍

ലോകകപ്പിന്റെ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി അസംതൃപ്തനാണ്. പ്ലേഓഫിന്റെ ഘടനയാണ് അദ്ദേഹത്തെ നിരാശനാക്കുന്നത്. ചില മാറ്റങ്ങളും ശാസ്ത്രി ആവശ്യപ്പെട്ടു കഴിഞ്ഞു.

ഐപിഎല്‍ രീതിയിലുള്ള പ്ലേഓഫ്

ഐപിഎല്‍ രീതിയിലുള്ള പ്ലേഓഫ്

ഐപിഎല്ലിന്റെ ശൈലിയിലുള്ള പ്ലേഓഫ് മല്‍സരങ്ങളാണ് ലോകകപ്പിലും വേണ്ടതെന്ന് ശാസ്ത്രി ആവശ്യപ്പെയടുന്നു. ലോകകപ്പില്‍ സെമി ഫൈനലുകള്‍ക്കു പകരം ഐപിഎല്ലിലേതു പോലെ മൂന്നു മല്‍സരങ്ങള്‍ വേണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. ലോകകപ്പില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലാണ് ഒരു സെമി. മറ്റൊരു സെമിയില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ ഏറ്റുമുട്ടും.
എന്നാല്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 എന്നിങ്ങനെയാണ് ഐപിഎല്‍ പ്ലേഓഫിന്റെ മല്‍സരഘടന. പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനനക്കാരാണ് ക്വാളിഫയര്‍ വണ്ണില്‍ ഏറ്റുമുട്ടുക. ജയിക്കുന്നവര്‍ ഫൈനലിലെത്തും. തോല്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടി ലഭിക്കും. എലിമിനേറ്ററില്‍ ജയിക്കുന്നവരുമായി ഈ ടീം ക്വാളിഫയര്‍ 2ല്‍ ഏറ്റുമുട്ടും. ക്വാളിഫയര്‍ 2വിലെ വിജയികളാണ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം.

ഭാവിയില്‍ മാറിയേക്കും

ഭാവിയില്‍ മാറിയേക്കും

ഐപിഎല്ലിന്റെ മല്‍സരഘടന മികച്ചതാണ്. ഭാവിയില്‍ ഒരുപക്ഷെ ഐസിസിയും മഴയെ മുന്നില്‍ കണ്ട് ലോകകപ്പിന്റെ ഫോര്‍മാറ്റില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രി പറഞ്ഞു. എന്നാല്‍ നിലവിലെ സ്ഥിതിയനുസരിച്ച് നിരാാശാജനകമെന്നു മാത്രമേ ലോകകപ്പ് ഫോര്‍മാറ്റിനെക്കുറിച്ച് പറയാന്‍ കഴിയൂവെന്നും 1983ല്‍ ഇന്ത്യക്കൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയായിട്ടുള്ള ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി മികച്ച പ്രകടനമാണ് ടീം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. വളരെ ആസ്വദിച്ച് ടീം ഇത്തവണ കളിക്കേണ്ടിയിരിക്കുന്നു. കഴിവിനൊത്ത പ്രകടനം നടത്താനായാല്‍ ലോകകപ്പ് തീര്‍ച്ചയായും ഇന്ത്യക്കു തന്നെ ലഭിക്കും. വളരെ കടുപ്പമേറിയ ടൂര്‍ണമെന്റായിരിക്കും ഇതെ്ന്നും ശാസ്ത്രി വിശദമാക്കി.

ആദ്യ എതിരാളി ദക്ഷിണാഫ്രിക്ക

ആദ്യ എതിരാളി ദക്ഷിണാഫ്രിക്ക

ലോകകപ്പില്‍ വിരാട് കോലിയുടെയും സംഘത്തിന്റെയും ആദ്യത്തെ എതിരാളി അപകടകാരികളായ ദക്ഷിണാഫ്രിക്കയാണ്. ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ കന്നിയങ്കം.
ലോകകപ്പിനു മുന്നോടിയായി രണ്ടു സന്നാഹ മല്‍സരങ്ങളില്‍ ഇന്ത്യ കളിക്കന്നുണ്ട്. ന്യൂസിലാന്‍ഡും ബംഗ്ലാദേശുമാണ് സന്നാഹ മല്‍സരങ്ങളില്‍ ഇന്ത്യയുടെ എതിരാളികള്‍.

Story first published: Thursday, May 23, 2019, 12:49 [IST]
Other articles published on May 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X