വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ പ്രഖ്യാപിച്ച് രവി ശാസ്ത്രി; പന്ത് പരാജയം

ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ പ്രഖ്യാപിച്ച് രവി ശാസ്ത്രി | Oneindia Malayalam

ദില്ലി: പരിശീലകനയി ഒരിക്കല്‍ക്കൂടി സ്ഥാനമേറ്റതിന്റെ ആത്മവിശ്വാസത്തിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവി ശാസ്ത്രി. രണ്ടാമൂഴത്തില്‍ രവി ശാസ്ത്രി എത്തുമ്പോള്‍ ബിസിസിഐ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ ടീമില്‍ അഴിച്ചുപണിക്കൊരുങ്ങുകയാണ് കോച്ച്. ലോകകപ്പ് കഴിഞ്ഞതോടെ ഇനി ടീമില്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള സമയമാണ്. ഇത് മുതലെടുക്കാനാണ് രവി ശാസ്ത്രിയുടെ തീരുമാനം.


നാലാം നമ്പര്‍ തലവേദന

നാലാം നമ്പര്‍ തലവേദന

ലോകകപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ച നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ കണ്ടെത്തുകയാകും ഇനി ശാസ്ത്രിയുടെ പ്രധാന തലവേദന. ബാറ്റിങ് ഓര്‍ഡറിലെ മാറ്റങ്ങളിലൂടെ പരീക്ഷണത്തിന് മുതിരുമ്പോള്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്ന്മാന്‍ ആരായിരിക്കുമെന്നും രവി ശാസ്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളില്‍ ഈ താരത്തെയാകും ശാസ്ത്രി നാലാം നമ്പറില്‍ കളിക്കാനിറക്കുക.

നാലാം നമ്പറില്‍ ശ്രേയസ്

നാലാം നമ്പറില്‍ ശ്രേയസ്

വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യര്‍ ആയിരിക്കും ഇനിമുതല്‍ നാലാം നമ്പറില്‍ കളിക്കാനിറങ്ങുക. കഴിഞ്ഞ രണ്ടുവര്‍ഷമായി തങ്ങള്‍ ഈ സ്ഥാനത്തേക്ക് ഒരു കളിക്കാരനെ തിരയുകയാണെന്നും ശ്രേയസ് അയ്യര്‍ ഈ സ്ഥാനത്ത് അനുയോജ്യനാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി വ്യക്തമാക്കി.

കരുണരത്‌നെയ്ക്ക് സെഞ്ച്വറി; ആദ്യ ടെസ്റ്റില്‍ ന്യൂസിലന്റിനെതിരെ തകര്‍പ്പന്‍ വിജയവുമായി ശ്രീലങ്ക

ഋഷഭ് പന്ത് പരാജയം

ഋഷഭ് പന്ത് പരാജയം

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ഋഷഭ് പന്ത് ആയിരുന്നു നാലാം നമ്പറില്‍ കളിക്കാനിറങ്ങിയത്. ശ്രേയസ് അഞ്ചാം സ്ഥാനത്തും ഇറങ്ങി. എന്നാല്‍, ടി20 പരമ്പരയില്‍ ഉള്‍പ്പെടെ പന്ത് പരാജയപ്പെട്ടതോടെ ശ്രേയസ് ആണ് ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയതും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും. 71, 65 എന്നിങ്ങനെയാണ് ശ്രേയസ് രണ്ട് മത്സരങ്ങളിലായി നേടിയ സ്‌കോര്‍. പരമ്പരയില്‍ കളിക്കാന്‍ ലഭിച്ച അവസരം മുതലെടുക്കുന്നതില്‍ യുവതാരം വിജയിച്ചു.

ലോര്‍ഡ്‌സില്‍ ആര്‍ക്കും വേണ്ടാത്തൊരു റെക്കോര്‍ഡുമായി സ്മിത്തും ഖവാജയും; 56 വര്‍ഷത്തെ പഴക്കം

യുവതാരങ്ങള്‍ക്ക് അവസരം

യുവതാരങ്ങള്‍ക്ക് അവസരം

സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശേണ്ടതെങ്ങിനെയെന്ന് ശ്രേയസ് പഠിച്ചുവെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. മത്സരഫലം മാറ്റിമറിക്കാവുന്ന താരമാണ് ശ്രേയസ്. വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യുന്നവരെയാണ് ടീമിന് ആവശ്യം. വരും മത്സരങ്ങളില്‍ കൂടുതല്‍ യുവ താരങ്ങളെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ പരീക്ഷിക്കും. ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ യുവതാരങ്ങള്‍ക്ക് കഴിയുമെന്നും ശാസ്ത്രി വിലയിരുത്തി.


Story first published: Sunday, August 18, 2019, 17:11 [IST]
Other articles published on Aug 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X