For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ്: ബാറ്റിങ് മാത്രമല്ല, കോലിക്കു മറ്റൊരു വജ്രായുധം കൂടി!! മിനുക്കിയെടുത്തു നെറ്റ്‌സില്‍...

ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മല്‍സരം

By Manu
ബൗളിങ്ങിൽ കഠിനപരിശീലനം നടത്തി കോലി

ലണ്ടന്‍: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇത്തവണ തകര്‍പ്പന്‍ പ്രകടനം നടത്താനൊരുങ്ങുകയാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീം. കോലിക്കു കീഴില്‍ ഇന്ത്യ ആദ്യമായി മാറ്റുരയ്ക്കുന്ന ലോകകപ്പ് കൂടിയാണിത്. സമീപകാലത്ത് വിദേശത്തുള്‍പ്പെടെ പരമ്പര നേട്ടങ്ങള്‍ കൊയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ലോകകപ്പില്‍ ഇറങ്ങുന്നത്.

ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. ജയത്തോടെ തന്നെ ലോകകപ്പിനു തുടക്കം കുറിക്കാനുള്ള കഠിന പരിശീലനത്തിലാണ് കോലിയും സംഘവും. ബാറ്റിങ് മികവിലൂടെ ഇന്ത്യക്കു നിരവധി ജയങ്ങള്‍ സമ്മാനിച്ചിട്ടുള്ള കോലി ലോകകപ്പില്‍ മറ്റൊരു റോളിലും തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

ബൗളിങ് പരിശീലനം നടത്തി

വളരെ അപൂര്‍വ്വമായി മാത്രമേ കോലി മല്‍സരങ്ങളില്‍ ബൗള്‍ ചെയ്യുന്നതായി കണ്ടിട്ടുള്ളൂ. മീഡിയം പേസര്‍ കൂടിയായ അദ്ദേഹം ലോകകപ്പില്‍ തന്റെ ഈ കഴിവ് ഒന്നു കൂടി മിനുക്കിയെടുത്തു ടീമിനെ സഹായിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നെറ്റ്‌സില്‍ ബാറ്റിങിനെക്കൂടാതെ കൂടുതല്‍ സമയം ബൗളിങിനായും അദ്ദേഹം സമയം ചെലവിടുന്നുണ്ട്. ഓഫ് കട്ടറുകളാണ് കോലി നെ്റ്റ്‌സില്‍ കൂടുതലും പരിശീലിച്ചത്.
നേരത്തേ ചില മല്‍സരങ്ങളില്‍ കോലി ബൗള്‍ ചെയ്തിട്ടുണ്ട്. നിര്‍ണായക ബ്രേക്ക്ത്രൂകളും അദ്ദേഹം അന്നു ടീമിനു സമ്മാനിച്ചിരുന്നു.

ആദ്യ കളിയില്‍ പതറി

ആദ്യ കളിയില്‍ പതറി

ലോകകപ്പിനു മുന്നോടിയായി മെയ് 25നു ന്യൂസിലാന്‍ഡിനെതിരേ നടന്ന ആദ്യ സന്നാഹ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. കിവി ബൗളര്‍മാരുടെ പേസിനും സ്വിങിനും മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിരാശപ്പെടുത്തിയിരുന്നു. വെറും 179 റണ്‍സിന് ഇന്ത്യ പുറത്താവുകയും ചെയ്തു. ഈ കളിയില്‍ ബൗളിങ് നിരയുടെയും പ്രകടനം അത്ര മികച്ചതായിരുന്നില്ല.
ചെറിയ സ്‌കോര്‍ ആയിരുന്നെങ്കില്‍ കൂടി ന്യൂസിലാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ ഇന്ത്യന്‍ ബൗളിങ് നിര പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആദ്യ മല്‍സരത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തിരിച്ചുവന്ന ഇന്ത്യ രണ്ടാമത്തെ കൡയില്‍ ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടിരുന്നു.

ബുംറയുടെ ഫോം

ബുംറയുടെ ഫോം

കരിയറിലെ ആദ്യ ലോകകപ്പ് കളിക്കുന്ന ലോക ഒന്നാം നമ്പര്‍ ബൗളര്‍ കൂടിയായ ജസ്പ്രീത് ബുംറയുടെ ഫോം കോലിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ സന്നാഹത്തില്‍ നാലോവറില്‍ ബൗള്‍ ചെയ്ത ബുംറ രണ്ടു വിക്കറ്റെടുത്തിരുന്നു.
ബംഗ്ലാദേശിനെതിരേയും താരം നിരാശപ്പെടുത്തിയില്ല. അഞ്ചോവറില്‍ 25 റണ്‍സിന് ഈ മല്‍സരത്തിലും ബുംറ രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു.

Story first published: Friday, May 31, 2019, 12:57 [IST]
Other articles published on May 31, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+