വിലക്കിനു പിന്നാലെ പാണ്ഡ്യക്കും രാഹുലിനും വീണ്ടും തിരിച്ചടി, കോലിയും കൈവിട്ടു!!

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുതിയ വിവാദ നായകരായി മാറിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലും. ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയിലെ പരിപാടിയില്‍ അശ്ലീല പരാമര്‍ശം നടത്തിയതാണ് ഇരുവരെയും പ്രതിക്കൂട്ടിലാക്കിയത്. ഇതേ തുടര്‍ന്നു രണ്ടു പേരെയും ബിസിസിഐ രണ്ടു മല്‍സരങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ഇതുവരെ മൗനം പാലിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇപ്പോള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. കടുത്ത ഭാഷയിലാണ് കോലി പാണ്ഡ്യയെയും രാഹുലിനെയും വിമര്‍ശിച്ചത്.

ഒരിക്കലും പ്രോല്‍സാഹിപ്പിക്കില്ല
സ്ത്രീകളെക്കുറിച്ച് പാണ്ഡ്യയുടെയും രാഹുലിന്റെയും പരാമര്‍ശങ്ങള്‍ അതിരു കടന്നു പോയെന്നും ഇതു പോലുള്ള കാര്യങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ ടീം പ്രോല്‍സാഹിപ്പിക്കില്ലെന്നും കോലി വ്യക്തമാക്കി.
തങ്ങള്‍ക്കു സംഭവിച്ച തെറ്റിനെക്കുറിച്ച് രണ്ടു താരങ്ങള്‍ക്കും ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാവുമെന്നും ഈ സംഭവത്തിന്റെ വ്യാപ്തി എത്രത്തോളം വലുതാണെന്ന് ഇരുവരും ഇതിനകം തിരിച്ചിറിഞ്ഞിട്ടുണ്ടാവുമെന്നും കോലി പറഞ്ഞു. ഓസീസിനെതിരേ ശനിയാഴ്ച നടക്കുന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവരുടെ മാത്രം അഭിപ്രായം
ടെലിവിഷന്‍ ഷോയില്‍ പാണ്ഡ്യയും രാഹുലും പറഞ്ഞ കാര്യങ്ങള്‍ അവരുടെ മാത്രം അഭിപ്രായമാണെന്നും താനടക്കമുള്ള ടീമിലെ മറ്റൊരാള്‍ക്കും അതിനോടു യോജിപ്പില്ലെന്നും കോലി വ്യക്തമാക്കി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇതുപോലെയുള്ള അഭിപ്രായപ്രകടനങ്ങളെ ഒരിക്കലും പിന്തുണയ്ക്കില്ല. വളരെ ഉത്തരവാദിത്വമുള്ള ക്രിക്കറ്റര്‍മാരാണ് ഇന്ത്യന്‍ ടീമിലുള്ളത്. പാണ്ഡ്യുയും രാഹുലം പറഞ്ഞതിനോടു തങ്ങള്‍ക്കാര്‍ക്കും യോജിപ്പില്ലെന്നും കോലി പറഞ്ഞു.

ടീമിനെ ബാധിക്കില്ല
പാണ്ഡ്യക്കും രാഹുലിനുമെതിരായ നടപടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കോലി വ്യക്തമാക്കി. ഇതു ടീമിലെ മറ്റുള്ളവരെയോ ഡ്രസിങ് റൂമിനെയോ ബാധിക്കില്ല. ഇത്രയും കാലമായി ടീമിന്റെ ഡ്രസിങ് റൂമിലുള്ള സ്പിരിറ്റ് ഈയൊരു സംഭവം കൊണ്ട് ഇല്ലാതായിപ്പോവില്ല. രണ്ടു പേരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അത് അനുചിതമായിപ്പോയെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും കോലി സൂചിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications