Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകി; അയല്‍ക്കാരുടെ പരാതിയില്‍ വിരാട് കോലിക്ക് പിഴ

ഗുരുഗ്രാം: കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നതിനിടെ കാര്‍ കഴുകാന്‍ കുടിവെള്ളം ഉപയോഗിച്ച ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍താരം വിരാട് കോലിക്ക് പിഴ. ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഇന്ത്യന്‍ ക്യാപ്റ്റന് പിഴയിട്ടത്. വലിയ തുക പിഴയിടുമെന്നാണ് കരുതിയിരുന്നതെങ്കിലും കേവലം 500 രൂപ മാത്രമാണ് കോലിയില്‍നിന്നും ഇടാക്കാന്‍ നിര്‍ദ്ദേശം.

ഗുരുഗ്രാം റസിഡന്‍സിയിലെ അയല്‍ക്കാരുടെ പരാതിയാണ് കോലിക്ക് വിനയായത്. ഏതാണ്ട് അരഡസന്‍ കാറുകള്‍ വിരാട് കോലിക്കുണ്ട്. ഇതിനായി ആയിരക്കണക്കിന് ലിറ്റര്‍ ജലം പാഴാക്കിയെന്നായിരുന്നു പരാതി. നോര്‍ത്ത് ഇന്ത്യയിലെ കടുത്ത ചൂടില്‍ ആളുകള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ കോലിയുടെ ജോലിക്കാരന്‍ ഇത്രയം ജലം പാഴക്കിയെന്ന് പരാതിക്കാര്‍ ഉന്നയിച്ചു.

kohli

കോലിയുടെ മാത്രമല്ല, ഇതേ കാരണത്താല്‍ റസിഡന്‍സ് ഏരിയയിലെ മറ്റു ചില വീടുകള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷമാണ് പിഴ വിധിച്ചത്. പഴ കുറഞ്ഞെങ്കിലും കുടിവെള്ളം കാറുകള്‍ക്കായി പാഴാക്കിയെന്ന ചീത്തപ്പേര് കോലിക്ക് കിട്ടിക്കഴിഞ്ഞു. നിലവില്‍ വിരാട് കോലി ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ ലോകകപ്പ് കളിക്കാനായി എത്തിയിരിക്കുകയാണ്.

Story first published: Saturday, June 8, 2019, 12:59 [IST]
Other articles published on Jun 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+