Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ഇനി പുതിയ ഉയരങ്ങളിലേക്ക് കുതിക്കും; മോദിയെ വാനോളം പുകഴ്ത്തി കോലി, ക്രിക്കറ്റ് താരങ്ങളും

ദില്ലി: പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ടില്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായി എത്തിയ കോലി തന്റെ ട്വിറ്ററിലൂടെയാണ് വീണ്ടും അധികാരത്തിലെത്തിയ സര്‍ക്കാരിന് ആശംസകളുമായി എത്തിയത്. മുന്‍ ക്രിക്കറ്റ് താരങ്ങളും പ്രധാനമന്ത്രിയെ അഭിനന്ദിച്ചിട്ടുണ്ട്.

virat-anushka-mod

പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ച കോലി ഇന്ത്യ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റത്തോടെയാണ് എന്‍ഡിഎ വീണ്ടും അധികാരം ഉറപ്പിച്ചത്. പ്രധാനമന്ത്രിയായി എത്തുന്ന മോദിയെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ട്വീറ്റിലൂടെ അഭിനന്ദിച്ചു. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ രാജ്യം ഒപ്പമുണ്ടെന്ന് സച്ചിന്‍ കുറിച്ചു.

വീരേന്ദ്രര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, ശിഖര്‍ ധവാന്‍ എന്നിവരും മോദിയെ അഭിനന്ദിച്ചു. മുന്‍ താരം ഗൗതം ഗംഭീറിനെയും ഹര്‍ഭജന്‍ അഭിനന്ദിച്ചു. മോദിയുടേയും ബിജെപിയുടേയും രണ്ടാം ഇന്നിങ്‌സിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ധവാന്റെ കുറിപ്പ്. ടെന്നീസ് താരം സാനിയ മിര്‍സയും ബിജെപിയുടെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. കായിക താരങ്ങളുടെ അഭിനന്ദനങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദിയും പറഞ്ഞു.

Story first published: Friday, May 24, 2019, 17:22 [IST]
Other articles published on May 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+