വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍സ്റ്റഗ്രാമില്‍ 100 മില്യണ്‍ ക്ലബ്ബില്‍ വിരാട് കോലി, നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ആധുനിക ക്രിക്കറ്റില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ്. നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് ആരാധകര്‍ വാഴ്ത്തുന്ന കോലി ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പുതിയ റെക്കോഡിട്ടിരിക്കുകയാണ്. ഇന്‍സ്റ്റയിലെ ഫോളോവേഴ്‌സില്‍ 100 മില്യണ്‍ ക്ലബ്ബിലെത്തുന്ന ആദ്യ ഏഷ്യന്‍ താരമെന്ന ബഹുമതിയാണ് വിരാട് കോലി സ്വന്തമാക്കിയത്.

ഇതോടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ,ലയണല്‍ മെസ്സി,നെയ്മര്‍ എന്നിവരോടൊപ്പം എലൈറ്റ് ക്ലബ്ബിലെത്താനും കോലിക്കായി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് 30.4 ദശലക്ഷം ഫോളോവേഴ്‌സുള്ള ധോണിയാണ്. മറ്റ് താരങ്ങളേക്കാള്‍ നാല് ഇരട്ടിയിലധികം ആരാധകരാണ് ഇന്‍സ്റ്റയില്‍ കോലിക്കുള്ളത്.

ഒന്നാം സ്ഥാനത്തുള്ള യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് 261 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള പോപ് സിങ്ങര്‍ അറിയാന ഗ്രാന്‍ഡിക്ക് 220 ദശലക്ഷം ആരാധകരുമുണ്ട്. ബോളിവുഡ്,ഡബ്ലുഡബ്ലുഇ താര റോക്ക് (216 മില്യണ്‍),കെയ്‌ലി ജിന്നര്‍ (214 മില്യണ്‍),സെലീന ഗോമസ് (209മില്യണ്‍) എന്നിവരാണ് ആദ്യ ആറിനുള്ളിലെ മറ്റുള്ളവര്‍.

viratkohli

ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിക്ക് 187 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. പിഎസ്ജിയുടെ ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മറിന് 147 ദശലക്ഷം ഫോളോവേഴ്‌സുമാണുള്ളത്. ഏഷ്യയില്‍ ഏറ്റവും ആരാധക പിന്തുണയുള്ള കായിക താരവും കോലിയാണ്. ഇന്ത്യക്ക് പുറത്തുപോലും വലിയ പിന്തുണ അദ്ദേഹത്തിനുണ്ട്.

നിലവില്‍ ഇംഗ്ലണ്ട് പരമ്പര കളിക്കുകയാണ് വിരാട് കോലി. നാല് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. പരമ്പരയിലൂടെ ഇന്ത്യയില്‍ കൂടുതല്‍ ടെസ്റ്റ് ജയം നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡ് കോലിയുടെ പേരിലാണ്.കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡ് സ്വന്തമാക്കാന്‍ കോലിക്ക് ഒരു സെഞ്ച്വറികൂടി മതി.

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് കോലി. 90 ടെസ്റ്റില്‍ നിന്ന് 7490 റണ്‍സും 251 ഏകദിനത്തില്‍ നിന്ന് 12040 റണ്‍സും 84 ടി20കളില്‍ നിന്ന് 2928 റണ്‍സുമാണ് കോലി നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ ആര്‍സിബിയുടെ ക്യാപ്റ്റനായ കോലി 192 മത്സരത്തില്‍ നിന്ന് 5878 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Tuesday, March 2, 2021, 9:20 [IST]
Other articles published on Mar 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X