വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരിപ്പൂര്‍ വിമാനാപകടം: പ്രാര്‍ഥനയോടെ ക്രിക്കറ്റ് ലോകം, ദുഖത്തില്‍ പങ്കുചേര്‍ന്ന് പ്രമുഖര്‍

വെള്ളിയാഴ്ചയാണ് ലാന്‍ഡിനിങിനിടെ വിമാനം അപകടത്തില്‍പെട്ടത്

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പെട്ടവര്‍ക്കായി പ്രാര്‍ഥിച്ച് ക്രിക്കറ്റ് ലോകവും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുള്‍പ്പടെ നിരവധി പേരാണ് അപകടത്തില്‍ പെട്ടവര്‍ക്കായി പ്രാര്‍ഥിക്കുന്നതായി സമൂഹമാധ്യമങ്ങളൂടെ അറിയിച്ചത്. വെള്ളിയാഴ്ചയായിരുന്നു കേരളത്തെ മാത്രമല്ല രാജ്യത്തെയാകെ നടുക്കിയ വിമാന ദുരന്തം. ദുബായില്‍ കോഴിക്കോട്ടെത്തിയ 190 പേരടങ്ങുന്ന യാത്രാ വിമാനം ലാന്‍ഡിനിങിനിടെ നിയന്ത്രണം വിട്ട് 35 അടിയോളം താഴ്ചയിലേക്കു മറിച്ച് പിളരുകയായിരുന്നു.

19 പേര്‍ ദുരന്തത്തില്‍ ഇതിനകം മരിച്ചു കഴിഞ്ഞു. പൈലറ്റ് ഡിവി സാഥെ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും മരണപ്പെട്ടിരുന്നു. 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ട്. ഇവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

1

കോഴിക്കോടുണ്ടായ വിമാനാപകടത്തില്‍ ദുരിതമുണ്ടായവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവര്‍ക്കു അഗാധമായ അനുശോചനമറിയിക്കുന്നുവെന്നായിരുന്നു കോലി ട്വീറ്റ് ചെയ്തത്.

കോഴിക്കോട് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇതെന്നായിരുന്നു രോഹിത് ശര്‍മയുടെ ട്വീറ്റ്.

കോഴിക്കോട്ട് നിന്നും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് വരുന്നത്. വിമാനം രണ്ടായി പിളര്‍ന്ന ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നു. കഴിന്നത്ര വേഗത്തില്‍ എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്നും പുറത്തെത്തിക്കാന്‍ കഴിയട്ടെയെന്നു പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു.

കേരളത്തിലുണ്ടായ വിമാനാപകടത്തില്‍ പരിക്കേറ്റവരെക്കുറിച്ചാണ് എന്റെ ചിന്തകളും പ്രാര്‍ഥനയും. നിര്‍ഭാഗ്യകരമായ ഈ സംഭവത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബാംഗങ്ങള്‍ക്കു അനുശോചനമറിയിക്കുന്നു. അവര്‍ ഇനി സമാധാനമായി ഉറങ്ങട്ടെയെന്നും ഇന്ത്യയുടെ യുവ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

2

കേരളത്തിലെ, കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നവരുടെ സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുകയാണ്. ഈ ദാരുണമായ അപകടത്തില്‍ ജീവന്‍ നഷ്ടായവരുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നതായും ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വീറ്റ് ചെയ്തു.

കോഴിക്കോടുണ്ടായ വിമാനാപകടത്തിന്റെ ദാരുണമായ വാര്‍ത്ത ഞെട്ടിച്ചു. ദുഖിതരായ കുടുംബാംഗങ്ങള്‍ക്കു അഗാധമായ അനുശോചനം, പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ട്വീറ്റ് ചെയ്തു.

കേരളത്തില്‍ ഇന്നുണ്ടായത് രണ്ട് ദാരുണമായ സംഭവങ്ങളാണ്. ആദ്യം ഇടുക്കി ജില്ലയിലുണ്ടായ മണ്ണിടിച്ചില്‍, പിന്നീട് കോഴിക്കോടുണ്ടായ വിമാനാപകടം. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റര്‍ എത്രയും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നു പ്രാര്‍ഥിക്കുകയും ചെയ്യുന്നു. കരുത്തരായിരിക്കൂ കേരളയെന്ന് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ് ട്വിറ്ററില്‍ രേഖപ്പെടുത്തി.

3

കോഴിക്കോടുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തെ തുടര്‍ന്നു ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാഗങ്ങള്‍ക്കു ഹൃദയം നിറഞ്ഞ അനുശോചനം. പരിക്കേറ്റവര്‍ക്കു എത്രയും വേഗത്തില്‍ രോഗ്യം വീണ്ടെടുക്കാനാവാട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു.

Story first published: Saturday, August 8, 2020, 10:21 [IST]
Other articles published on Aug 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X