For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോള്‍ട്ടിന്റെ റെക്കോര്‍ഡ് 'തകര്‍ത്ത' കര്‍ണാടകത്തിലെ കാളയോട്ടക്കാരനെ കായിക വകുപ്പ് വിളിപ്പിച്ചു

മൂഡാബിദ്രി: ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ത്തെന്ന് അവകാശപ്പെടുന്ന കര്‍ണാടകത്തിലെ കാളയോട്ടക്കാരന്‍ ഇന്ത്യയ്ക്കായി ഒളിമ്പിക്‌സില്‍ മെഡല്‍ നേടുമോ. ശ്രീനിവാസ ഗൗഡയെന്ന കാളയോട്ടക്കാരന്റെ കഥകേട്ടയുടന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) ട്രയല്‍സിന് വിളിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് സായിയുടെ ഇടപെടല്‍.

കമ്പള എന്ന കാളയോട്ട വിനോദത്തിലാണ് ശ്രീനിവാസ ഗൗഡ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടിയെത്തിയതായി പറയുന്നത്. 142.5 മീറ്റര്‍ പിന്നിടാന്‍ കാളകളേയും കൊണ്ട് ഓടിയ ശ്രീനിവാസ ഗൗഡയ്ക്ക് വേണ്ടിവന്നത് കേവലം 13.62 സെക്കന്റാണെന്നും ശ്രീനിവാസ 100 മീറ്റര്‍ പിന്നിടാന്‍ എടുത്തത് 9.55 സെക്കന്റ് മാത്രമാണെന്നും പരിപാടിയുടെ സംഘാടകര്‍ പറയുന്നു. 30 വര്‍ഷത്തെ കാളയോട്ട റെക്കോര്‍ഡ് ശ്രീനിവാസ തിരുത്തുകയും ചെയ്തു.

karnatakausainbolt

സംഭവം വാര്‍ത്തായയതിന് പിന്നാലെയാണ് കിരണ്‍ റിജിജു ഇടപെട്ടത്. ശ്രീനിവാസ ഗൗഡ ട്രയല്‍സില്‍ വിജയിക്കുകയാണെങ്കില്‍ പരിശീലനം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാനാണ് നിര്‍ദ്ദേശം. നമ്മുടെ ഗ്രാമീണ മേഖലയില്‍ ഇത്തരം ഒടുപാട് കായിക താരങ്ങളുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അത്ഭുതപ്പെടുത്തുന്ന കായികശേഷിയുള്ള ഒരാള്‍ക്കും അവസരം നഷ്ടമാകില്ലെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന്റെ നൂറ് മീറ്റര്‍ റെക്കോര്‍ഡ് 9.58 സെക്കന്റാണ്. ശ്രീനിവാസ 100 മീറ്റര്‍ പിന്നിടാന്‍ എടുത്തത് 9.55 സെക്കന്റ് മാത്രം. കാളയോട്ട മത്സരത്തില്‍ രണ്ട് കാളകള്‍ക്കൊപ്പമാണ് ശ്രീനിവാസ ഗൗഡ ഓടിയത്. കാളകളുടെ വേഗത്തിനൊപ്പമെത്താന്‍ ഇദ്ദേഹവും കുതികുതിച്ചു. കാളയോട്ടത്തില്‍ റഫറിയായിരുന്ന വിജയകുമാര്‍ ശ്രീനിവാസ ഗൗഡയുടെ റെക്കോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കാളയോട്ടത്തില്‍ ഇതുവരെ 29 കിരീടങ്ങള്‍ നേടിയ ആള്‍കൂടിയാണ് ശ്രീനിവാസ. സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിയ ശ്രീനിവാസ പിന്നീട് കെട്ടിടനിര്‍മാണ മേഖലയില്‍ തൊഴിലാളിയായിരുന്നു. ജോലിയില്ലാത്തപ്പോഴാണ് കാളയോട്ടത്തില്‍ ഹരം കയറുന്നത്. തന്റെ റെക്കോര്‍ഡിന്റെ ക്രഡിറ്റ് കാളകള്‍ക്കാണെന്നാണ് ശ്രീനിവാസയുടെ മറുപടി. കമ്പള ജോക്കി എന്നറിയപ്പെടുന്ന കാളയോട്ടം കര്‍ണാടകത്തില്‍ പ്രശസ്തമാണ്. ലക്ഷങ്ങളാണ് ഇതിനായി ഓരോ വിഭാഗവും ചെലവഴിക്കുന്നത്.

Story first published: Saturday, February 15, 2020, 14:09 [IST]
Other articles published on Feb 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+