Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോം മത്സരത്തില്‍ ബൗളിങ് അനുകൂല പിച്ച് നിര്‍മ്മിക്കണമെന്ന് പറയാറില്ല: ഭരത് അരുണ്‍

പൂനെ: ഇന്ത്യയുടെ ഹോം മത്സരങ്ങളില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മികവിനെ തുണയ്ക്കുന്ന രീതിയില്‍ പിച്ച് തയ്യാറാക്കണമെന്ന് പറയാറില്ലെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച് ഭരത് അരുണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഷമിയുടെ ബൗളിങ് മികച്ചതായിരുന്നു. പേസിനെ അത്രയ്ക്ക് തുണയ്ക്കാത്ത സമയത്താണ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടം. രണ്ടാം ഇന്നിങ്‌സില്‍ പിച്ച് സ്പിന്നിന് അനുകൂലമായിരുന്നു.

ഇത് മനസിലാക്കി ഷമി പന്തിന്റെ ലൈനില്‍ വ്യത്യാസം വരുത്തി. കൂടുതല്‍ ഇന്‍സ്വിങര്‍ ഉപയോഗിച്ചു. ബാറ്റിങിന് അനുകൂലമായ സമയത്താണ് അശ്വന്റെ ഏഴ് വിക്കറ്റ് പ്രകടനം. ഇതെല്ലാം പിച്ചിന്റെ സഹായത്താലാണെന്ന് പറയാന്‍ കഴിയില്ല. ഞങ്ങള്‍ ഒന്നാം നമ്പര്‍ ടീമാണ്. സാഹചര്യത്തിനനുസരിച്ച് പന്ത് ചെയ്യാന്‍ അവര്‍ക്കറിയാം. ഇന്ത്യക്ക് പുറത്തും അവരത് തെളിയിക്കുന്നു.

bharatarun

വിദേശ മൈതാനത്ത് പേസ് ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പേസ് പിച്ചിലും എറിയാന്‍ പഠിച്ചുവെന്ന് പലരും പറയും. മികച്ച പേസ് പുറത്തെടുത്താല്‍ പിച്ചിന്റെ ഗുണമാണെന്ന് എല്ലാവരും പറയും .വിക്കറ്റിന് വേണ്ടി മാത്രം ശ്രമിക്കാതെ നല്ല ബൗളിങ് കാഴ്ചവെക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഭരത് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ജോലിയില്‍ അമിതമായി ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 9, 2019, 10:14 [IST]
Other articles published on Oct 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+