വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരാണത്? ഷാക്വിബിനെ ക്രിക്കറ്റില്‍ നിന്നു വെട്ടിയ അഗര്‍'വാള്‍'... ചില്ലറക്കാരനല്ല

പല തവണ ഷാക്വിബുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു

ധാക്ക: ബംഗ്ലാദേശ് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനെ കുരുക്കിയ ഇന്ത്യന്‍ വാതുവയ്പുകാരന്‍ ദീപക് അഗര്‍വാളിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ തിരയുന്നത്. മൂന്നു തവണ ഷാക്വിബുമായി ബന്ധപ്പെട്ടിട്ടുള്ള അഗര്‍വാള്‍ താരത്തിന്റെ വിലക്കിനും വഴിയൊരുക്കിയിരുന്നു. ഇയാള്‍ തന്നെ സമീപിച്ചതിനെക്കുറിച്ച് ഐസിസിയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗത്തെയോ മറ്റു ബന്ധപ്പെട്ടവരെയോ അറിയിച്ചില്ലെന്നതാണ് ഷാക്വിബിനെതിരേ ഐസിസി ചുമത്തിയ കുറ്റം.

കൊല്‍ക്കത്തയിലേത് പിങ്ക് ബോള്‍ ടെസ്റ്റല്ല? റെഡ് ബോള്‍ തന്നെ!! ഇന്ത്യയുടെ പുതിയ തന്ത്രം ഇങ്ങനെ...കൊല്‍ക്കത്തയിലേത് പിങ്ക് ബോള്‍ ടെസ്റ്റല്ല? റെഡ് ബോള്‍ തന്നെ!! ഇന്ത്യയുടെ പുതിയ തന്ത്രം ഇങ്ങനെ...

ഇയാള്‍ ചില്ലറക്കാരനല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നത്. ഐസിസി തങ്ങളുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യക്തി കൂടിയാണ് അഗര്‍വാള്‍.

ഹരിയാന സ്വദേശി

ഹരിയാന സ്വദേശി

ഹരിയാനയിലെ സോനേപട്ട് സ്വദേശിയായ അഗര്‍വാള്‍ ഇപ്പോള്‍ ദുബായില്‍ സ്ഥിരം താമസക്കാരനാണ്. ദില്ലിക്കടുത്ത് സ്വന്തമായി ക്രിക്കറ്റ് അക്കാദമിയും ഇയാള്‍ നടത്തുന്നുണ്ട്. അബുദാബിയില്‍ നടന്ന ഒരു മല്‍സരത്തിനിടെ സംശയാസ്പദമായ ചില നീക്കങ്ങള്‍ അഗര്‍വാളിന്റെ ഭാഗത്തു നിന്നുണ്ടായതോടെയാണ് ഐസിസിയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗം ഇയാളെ നോട്ടമിട്ടത്.
പിന്നീട് അഗര്‍വാള്‍ ഐസിസിയുടെ നിരീക്ഷണത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഷാക്വിബുമായി ഇയാള്‍ ബന്ധപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഐസിസിക്കു ലഭിക്കുന്നത്.

മുഖ്യ സൂത്രധാരനല്ല

മുഖ്യ സൂത്രധാരനല്ല

ഹരിയാന കേന്ദ്രീകരിച്ചാണ് അഗര്‍വാള്‍ ആദ്യകാലത്ത് വാതുവയ്പ്പ് നടത്തിയിരുന്നത്. പിന്നീട് വന്‍ നഷ്ടം സംഭവിച്ചതോടെ ഇയാള്‍ ദുബായിലേക്കു മാറുകയായിരുന്നു. വാതുവയ്പ്പിന്റെ മുഖ്യ സൂത്രധാരന്‍ അഗര്‍വാളല്ല. ഗ്വാളിയോറിനുള്ള ഒരു വാതുവയ്പുകാരനു കീഴിലായിരുന്നു ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇയാളും ഐസിസിയുടെ നോട്ടപ്പുള്ളിയാണ്.
താരങ്ങളുമായി ബന്ധം സ്ഥാപിച്ച് വിവരങ്ങള്‍ ചോര്‍ത്തുകയെന്നതാണ് അഗര്‍വാളിന്റെ പ്രധാന ദൗത്യം. ഇപ്പോള്‍ ചെറിയ ലീഗുകള്‍ വാതുവയ്പുകാരുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ടീമിനുള്ളിലെ ഏതു കാര്യവും വാതവയ്പുകാരെ സഹായിക്കുമെന്നും ഐസിസി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

താരങ്ങളെ പിന്തുടരും

താരങ്ങളെ പിന്തുടരും

താരങ്ങളെ നോട്ടമിട്ടു കഴിഞ്ഞാല്‍ അവരെ വിടാതെ പിന്തുടരുകയാണ് അഗര്‍വാളിന്റെ പ്രവര്‍ത്തനരീതി. ഇവര്‍ എവിടെ കളിച്ചാലും ഇയാള്‍ അവരെ പിന്തുടര്‍ന്ന് ഒപ്പമുണ്ടാവും. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ താനൊരു ലീഗിന്റെ ഭാഗമാണെന്നും ഇതിലേക്കു ക്ഷണിക്കാനാണ് വന്നതെന്നും താരങ്ങളെ അഗര്‍വാള്‍ അറിയിക്കും. വലിയൊരു തുകയും ഇവര്‍ക്കു വാഗ്ദാനം ചെയ്യും. താരങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനു വേണ്ടിയാണിത്. വിശ്വാസം പിടിച്ചുപറ്റിക്കഴിഞ്ഞാല്‍ പിന്നീട് ടീം ഘടനയെക്കുറിച്ചും നേടാന്‍ സാധ്യതയുള്ള സ്‌കോറിനെക്കുറിച്ചുമെല്ലാം ചോദിച്ചു മനസ്സിലാക്കുകയാണ് അഗര്‍വാള്‍ ചെയ്തിരുന്നതെന്നും ഐസിസി ചൂണ്ടിക്കാട്ടുന്നു.

Story first published: Thursday, October 31, 2019, 15:02 [IST]
Other articles published on Oct 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X