Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട വിവാഹിതയാകുന്നു, വരന്‍ തമിഴ് നടന്‍ വിഷ്ണു വിശാല്‍

ചെന്നൈ: ഗോസിപ്പുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ഔദ്യോഗികമായി തന്റെ വിവാഹ വാര്‍ത്ത പുറത്തുവിട്ടു. തമിഴ് നടന്‍ വിഷ്ണു വിശാലാണ് ജ്വാലയുടെ വരന്‍. വിവാഹ ഉറപ്പിച്ച് വിഷ്ണു വിരലില്‍ അണിയിച്ച മോതിരത്തിന്റെ ചിത്രം ഉള്‍പ്പെടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ജ്വാല തന്റെ വിവാഹ വിവരം ആരാധകരുമായി പങ്കുവെച്ചത്.

സെപ്റ്റംബര്‍ 7ന് ജ്വാലയുടെ 37ാം ജന്മദിനമായിരുന്നു. രാത്രിയില്‍ സര്‍പ്രൈസായി എത്തിയാണ് വിഷ്ണു ജ്വാലയ്ക്ക് മോതിരം അണിയിച്ചത്. 'എത്ര മനോഹരമായ സര്‍പ്രൈസായിരുന്നു അത്'എന്നാണ് മോതിരം അണിയിച്ച വിഷ്ണുവിന്റെ സര്‍പ്രൈസിനെ ജ്വാല വിശേഷിപ്പിച്ചത്. ഏറെ നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകളുണ്ടായിരുന്നെങ്കിലും ഇരുവരും ഇതുവരെ തുറന്ന് സമ്മതിച്ചിരുന്നില്ല. വിഷ്ണുവിന്റെ രണ്ടാം വിവാഹമാണിത്.

vishnuvishalandjwalagutta

രാക്ഷസന്‍ സിനിമയിലൂടെയാണ് വിഷ്ണു കൂടുതല്‍ പ്രിയങ്കരനായത്. ക്രൈം തില്ലര്‍ ചിത്രത്തില്‍ പോലീസ് വേഷത്തിലെത്തിയ വിഷ്ണുവിന്റെ റോള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ വിഷ്ണുവിന്റെ വിവാഹമോചന വാര്‍ത്തയെത്തി. ഒരു വര്‍ഷത്തോളമായി അകന്ന് കഴിയുകയാണെന്നും വിവാഹ മോചനം നേടുകയാണെന്നും വിഷ്ണു വ്യക്തമാക്കിയിരുന്നു. ഇതിനിടെ രാക്ഷസനിലെ നായികയായ അമലാ പോളുമായി വിഷ്ണു പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും വാര്‍ത്തകളില്‍ ഇടം പിടിച്ചു. എന്നാല്‍ ഇരുവരും ഇത് നിഷേധിക്കുകയാണുണ്ടായത്.

ആദ്യ വിവാഹത്തില്‍ വിഷ്ണുവിന് ഒരു മകനുണ്ട്. നേരത്തെ ഒരു അഭിമുഖത്തില്‍ ജ്വാലയുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിനോട് വിഷ്ണു പ്രതികരിച്ചിരുന്നു. 'ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഒരുപാട് സമയം ഒരുമിച്ച് ചിലവിടാറുണ്ടെന്നും പരസ്പരം ഇഷ്ടമാണെന്നും എന്നാല്‍ പ്രണയമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ഒരുപാട് ജോലികള്‍ ചെയ്യാനുണ്ടെന്നുമാണ് വിഷ്ണു പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും ഇരുവരും വിവാഹ തീരുമാനത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ്.

വെണ്ണിലാ കബഡി, കൂട്ടം, ദ്രോഹി, നീര്‍പ്പറവെയ്, ജീവ, കഥാനായകന്‍, ജഗജാല കില്ലാടി തുടങ്ങിയവയാണ് വിഷ്ണുവിന്റെ മറ്റ് പ്രധാന സിനിമകള്‍. കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ജ്വാല 2017ലാണ് അവസാനമായി മത്സരിച്ചത്. നിലവില്‍ ടൂര്‍ണമെന്റുകളിലൊന്നും താരം പങ്കെടുക്കുന്നില്ല. 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം,2010ലും 2014ലും സ്വര്‍ണ്ണവും വെള്ളിയും നേടിയിട്ടുണ്ട്. എന്തായാലും ഇരുവരുടെയും വിവാഹവാര്‍ത്ത ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധിയാളുകള്‍ ആശംസ നേര്‍ന്നിട്ടുണ്ട്.

Story first published: Tuesday, September 8, 2020, 10:15 [IST]
Other articles published on Sep 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+