Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ റെക്കോര്‍ഡ് ഭേദിച്ച് മലയാളി ജിന്‍സണ്‍; ദോഹ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത

ബെര്‍ലിന്‍: 1500 മീറ്ററില്‍ പുതിയ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ച മലയാളി അത്ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍ ദോഹ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ബെര്‍ലിനില്‍ നടന്ന ഇസ്റ്റാഫ് മീറ്റിലെ പ്രകടനമാണ് ജിന്‍സണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇടംനേടിക്കൊടുത്തത്. 3:36 സെക്കന്‍ഡായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ സമയം. ജിന്‍സണ്‍ 3:35.24 സെക്കന്‍ഡില്‍ ഓടിയെത്തി വെള്ളി മെഡല്‍ നേടി. അമേരിക്കയുടെ ജോഷ്വ തോംപ്സണ്‍ ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്.

ജൂണില്‍ നെതര്‍ലന്‍ഡ്സില്‍ നടന്ന മീറ്റില്‍ സ്ഥാപിച്ച 3:37.62 സെക്കന്‍ഡ് ദേശീയ റെക്കോര്‍ഡും ജിന്‍സണ്‍ തിരുത്തി. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ അഞ്ചാമത്തെ മലയാളിയെന്ന സ്ഥാനവും ജിന്‍സണെ തേടിയെത്തി. മുഹമ്മദ് അനസ്, കെ ടി ഇര്‍ഫാന്‍, ടി ഗോപി, എം ശ്രീശങ്കര്‍ എന്നിവര്‍ നേരത്തെ തന്നെ ദോഹയിലേക്ക് ടിക്കറ്റെടുത്തിരുന്നു. ഇതുവരെ 16 ഇന്ത്യന്‍ അത്ലറ്റുകളും യോഗ്യത നേടിയിട്ടുണ്ട്.

jinsonjohnson

സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന ജിന്‍സണ്‍ ഒളിമ്പിക്‌സ് യോഗ്യതയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 3:35 സെക്കന്‍ഡ് ആണ് ഒളിമ്പിക്‌സ് യോഗ്യത. അമേരിക്കയില്‍ നടക്കാനിരിക്കുന്ന പരിശീലനം ഇത് സാധ്യമാക്കുമെന്നാണ് പ്രതീക്ഷ. സ്‌കോട്ട് സിമ്മണ്‍സിനു കീഴില്‍ അമേരിക്കയില്‍ കൊളറാഡോ സ്പോര്‍ട്ടിങ് സെന്ററിലാണ് പരിശീലനത്തിനെത്തുക. നേരത്തെ ഏഷ്യന്‍ ഗെയിംസില്‍ ജിന്‍സണ്‍ സ്വര്‍ണം നേടിയിരുന്നു.

Story first published: Monday, September 2, 2019, 11:43 [IST]
Other articles published on Sep 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+