Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആത്മസുഹൃത്തിനൊപ്പം സ്വവര്‍ഗ പ്രണയത്തിലാണെന്ന് ഇന്ത്യന്‍താരം ദ്യുതീ ചന്ദിന്റെ വെളിപ്പെടുത്തല്‍

ദില്ലി: സ്വവര്‍ഗ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതീ ചന്ദ്. 100, 200 മീറ്റര്‍ ഓട്ടത്തിലെ ദേശീയ ചാമ്പ്യനായ ദ്യുതീ ഒട്ടേറെ അന്താരാഷ്ട്ര മീറ്റുകളില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ താരമാണ്. ആത്മസുഹൃത്തുമായി സ്വവര്‍ഗ പ്രണയത്തിലാണെന്ന് ഞായറാഴ്ചയാണ് അവര്‍ വെളിപ്പെടുത്തിയത്. സ്വവര്‍ഗ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റുകൂടിയായി ദ്യുതീ.

duteechand

ഒറീസ സ്വദേശിനിയായ ദ്യുതീ സ്വന്തം ഗ്രാമമായ ചകാ ഗോപാല്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായാണ് പ്രണയത്തിലായത്. ഓരോ വ്യക്തിക്കും അവരുടെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ദ്യുതീ പറഞ്ഞു. എല്ലായിപ്പോഴും വ്യക്തിസ്വാതന്ത്രത്തെ പിന്തുണയ്ക്കുന്നയാളാണ് താന്‍. സ്വവര്‍ഗ പ്രണയത്തേയും താന്‍ പിന്തുണയ്ക്കുന്നു. ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലുമാണ് തന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്നും ദ്യുതീ പറഞ്ഞു.

2018ലെ ഏഷ്യന്‍ ഗെയിംസില്‍ 100, 200 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതീ വെള്ളി മെഡല്‍ നേടിയിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍താരം ഏഷ്യന്‍ ഗെയിംസിന്റെ 100 മീറ്ററില്‍ വെള്ളി മെഡല്‍ നേടുന്നത്. 200 മീറ്ററിലെ നേട്ടം കഴിഞ്ഞ 16 വര്‍ഷത്തിനിടെ ആദ്യവുമാണ്.

സ്വവര്‍ഗ പ്രണയം തന്റെ തെരഞ്ഞെടുപ്പാണെന്നും ആര്‍ക്കും അത് ചോദ്യംചെയ്യാന്‍ അവകാശമില്ലെന്നും ദ്യുതീ പറഞ്ഞു. സുപ്രീംകോടതി സ്വവര്‍ഗ പ്രണയത്തിനെതിരായ നിയമം വിധി തടഞ്ഞിരുന്നു. ഓരോ വ്യക്തിക്കും പ്രണയിക്കാനും അവര്‍ക്ക് ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാനുമുള്ള അധികാരമുണ്ട്. പ്രണയത്തേക്കാള്‍ വലിയൊരു വൈകാരിക അനുഭവമില്ല. ഇത് തുറന്നു പറയുന്നതിനും തനിക്ക് മടിയില്ല. അന്താരാഷ്ട്ര വേദികളില്‍ മെഡല്‍ നേട്ടത്തിനായുള്ള പരിശ്രമം തുടരുമെന്നും ദ്യുതീ പറഞ്ഞു.

Story first published: Sunday, May 19, 2019, 10:49 [IST]
Other articles published on May 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+