വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തിന് ഗ്രൗണ്ട്? വീടിനകവും ക്രിക്കറ്റ് പിച്ചാക്കി പാണ്ഡ്യ ബ്രദേഴ്‌സ്... വീഡിയോ വീഡിയോ കാണാം

രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണാണ്

മുംബൈ: ലോക്ക്ഡൗണ്‍ കാലവും എങ്ങനെ വീടിനുള്ളില്‍ തന്നെ രസകരമായി ചെലവഴിക്കാമെന്ന് വീഡിയോയിലൂടെ കാണിച്ചു തന്നിരിക്കുകയാണ് ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ സഹോദരന്‍മാരായ ക്രുനാല്‍ പാണ്ഡ്യയും ഹാര്‍ദിക് പാണ്ഡ്യയും. ട്വിറ്ററിലൂടെ പുറത്തു വിട്ട വീഡിയോയിലൂടെയാണ് ക്രുനാല്‍ വീടിനകത്തിരിക്കാന്‍ മടിയുള്ളവരെ പ്രചോദിപ്പിക്കുന്നതിനു വേണ്ടി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ഇന്ത്യയില്‍ 21 ദിവസത്തെ ലോക്ക്ഡൗണാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 14നാണ് ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നത്.

pandya bros

വീടിനകത്തു വച്ച് സഹോദരന്‍ ഹാര്‍ദിക്കിനും മറ്റു രണ്ടു പേര്‍ക്കുമൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ക്രുനാല്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഹാര്‍ദിക്കിന്റെ ബൗളിങില്‍ ക്രുനാല്‍ ബാറ്റ് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. മൂന്നാമത്തെ പന്തില്‍ ക്രുനാലിനെ ക്യാച്ചിലൂടെ ഹാര്‍ദിക്ക് പുറത്താക്കുകയു ചെയ്യുന്നു. തുടര്‍ന്നു ക്രുനാലും ഹാര്‍ദിക്കും ചേര്‍ന്ന് കൈകള്‍ അണുവിമുക്തമാക്കുന്നതും എല്ലാവരോടും വീട്ടില്‍ തന്നെ തുടരാന്‍ ഇരുവരും അഭ്യര്‍ഥിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീടിനകത്തും ഞങ്ങള്‍ വിനോദത്തിലേര്‍പ്പെടുകയാണ്. ദയവായി വീട്ടിലിരിക്കൂ, എല്ലാവരും സുരക്ഷിതരായി ഇരിക്കൂയെന്നു വീഡിയോക്കൊപ്പം ക്രുനാല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ടെസ്റ്റിലെ ഓപ്പണിങ് വെടിക്കെട്ട്... കൈയടിക്കേണ്ടത് സെവാഗിനല്ല! തുടക്കമിട്ടത് പാക് താരമെന്നു അക്രംടെസ്റ്റിലെ ഓപ്പണിങ് വെടിക്കെട്ട്... കൈയടിക്കേണ്ടത് സെവാഗിനല്ല! തുടക്കമിട്ടത് പാക് താരമെന്നു അക്രം

ധോണി ലക്ഷ്യമിട്ടത് വെറും 30 ലക്ഷം! ശേഷം സ്വസ്ഥ ജീവിതം... അന്നു തന്നോടു പറഞ്ഞു- വസീം ജാഫര്‍ധോണി ലക്ഷ്യമിട്ടത് വെറും 30 ലക്ഷം! ശേഷം സ്വസ്ഥ ജീവിതം... അന്നു തന്നോടു പറഞ്ഞു- വസീം ജാഫര്‍

വൈറസ് ബാധ വ്യാപകമായതോടെയാണ് രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലെത്തിയത്. ഇതേ തുടര്‍ന്ന് മുഴുവന്‍ കായിക മല്‍സരങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം വേണ്ടി കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു സഹതാരങ്ങള്‍ കൂടിയായ ഹാര്‍ദിക്കും ക്രുനാലും. എന്നാല്‍ വൈറസ് ഭീഷണിയെ തുടര്‍ന്നു ടൂര്‍ണമെന്റ് ബിസിസിഐ നീട്ടി വയ്ക്കുകയായിരുന്നു. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ ഏപ്രില്‍ 15ലേക്കായിരുന്നു നീട്ടിയത്. ഇന്ത്യയിലെ ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് ഏപ്രില്‍ 14നാണ്. അതുകൊണ്ടു തന്നെ ഐപിഎല്‍ ഇനി നടക്കുമോയെന്ന കാര്യം പോലും സംശയത്തിലാണ്.

വീഡിയോ കാണാം

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തു 1024 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിട്ടുള്ളത്. ഇവരില്‍ 27 പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞു. ലോകത്താകമാനം 30,000ത്തിനു മുകളില്‍ പേരാണ് വൈറസ് ബാധയെ തുടര്‍ന്നു മരിച്ചത്. ഞായറാഴ്ച പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഏഴു ലക്ഷത്തോളം പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Story first published: Monday, March 30, 2020, 13:39 [IST]
Other articles published on Mar 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X