Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറോണ സ്‌പോര്‍ട്‌സിലേക്കും; ഇന്ത്യയുടെ ചൈനീസ് പര്യടനം റദ്ദാക്കി

ന്യൂഡല്‍ഹി: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് കായിക രംഗത്തും തിരിച്ചടിയാകുന്നു. ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചൈനയില്‍ നടത്താനിരുന്ന പര്യടനം വൈറസ് ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കി. ഒളിമ്പിക്‌സിന് മുന്നോടിയായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ മാര്‍ച്ച് 14 മുതല്‍ 25വരെ ചൈനയില്‍ പര്യടനം നടത്താനിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ പര്യടനം നടത്താനാകില്ലെന്ന നിലപാടിയാണ് ഹോക്കി ഫെഡറേഷന്‍.

പ്രോ ഹോക്കി ലീഗ് കളിക്കുന്നതിനാല്‍ മറ്റ് പ്രധാന ടീമുകളെ ലഭിക്കുന്നില്ലെന്ന് ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ റാണി റാംപാല്‍ വ്യക്തമാക്കി. ഹോക്കി ഇന്ത്യയും പരിശീലകനും മറ്റൊരു ടീമിനായി ശ്രമിച്ചുവരികയാണ്. ജപ്പാനിലെ ടോക്യോയില്‍ ഓഗസ്തിലാണ് ഒളിമ്പിക്‌സ് നടക്കുന്നത്. എന്നാല്‍, കൊറോണ വൈറസ് ജപ്പാനിലും സ്ഥിരീകരിച്ചതിനാല്‍ ഒളിമ്പിക്‌സ് ഒരുക്കത്തിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

hockey

ഒളിമ്പ്ക്‌സിനായി ഇനി അഞ്ചുമാസം മാത്രമാണ് തയ്യാറെടുപ്പിനായുള്ളത്. റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള ടീമുകള്‍ ഹോക്കി ലീഗില്‍ കളിക്കുന്നതിനാല്‍ ഇന്ത്യയുടെ ഒരുക്കത്തെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ശക്തരായ എതിരാളികള്‍ക്കെതിരെ കളിക്കാതെ ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുകയില്ല. ന്യൂസിലന്‍ഡ് പര്യടനത്തില്‍ രണ്ട് തോല്‍വിയും മൂന്നു ജയവുമായി ഇന്ത്യ കഴിഞ്ഞദിവസമാണ് മടങ്ങിയെത്തിയത്. വിശ്രമത്തിനുശേഷം ടീം നാലാഴ്ചത്തെ ക്യാമ്പില്‍ തയ്യാറെടുപ്പുകള്‍ നടത്തും.

Story first published: Friday, February 7, 2020, 17:07 [IST]
Other articles published on Feb 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+