സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ കുതിപ്പ്; 60 സ്വര്‍ണം ഉള്‍പ്പെടെ 233 മെഡലുകള്‍
അബുദാബി: അബുദാബിയില്‍ നടന്നുകൊണ്ടിരിക്കുന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ കായിക താരങ്ങളുടെ കുതിപ്പ്. മാര്‍ച്ച് 14 മുതല്‍ 21 വരെ നടക്കുന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ ഇതുവരെയായി മാത്രം നേടിയത് 233 മെഡലുകളാണ്. അത്‌ലറ്റിക്‌സ്, അക്വാറ്റിക്‌സ്, സൈക്ലിങ്, ജൂഡോ, പവര്‍ലിഫ്റ്റിങ്, ടേബിള്‍ ടെന്നീസ്, റോളര്‍ സ്‌കേറ്റിങ്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ഹാന്‍ഡ്‌ബോള്‍, ഫുട്‌ബോള്‍ എന്നിവയിലെല്ലാം ഇന്ത്യന്‍ താരങ്ങള്‍ മികവ് തെളിയിച്ചു.

സ്‌പെഷല്‍ ഒളിമ്പിക്‌സിലെ 24 കായിക ഇനങ്ങളില്‍ ഇന്ത്യ 14 എണ്ണത്തില്‍ മത്സരിക്കുന്നു. 60 സ്വര്‍ണവും 83 വെള്ളിയും 90 വെങ്കലും ഇതുവരെയായി സ്വന്തമാക്കുകയും ചെയ്തു. രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കായിക മാമാങ്കത്തില്‍ ഇന്ത്യ ഒന്‍പത് തവണ പങ്കെടുത്തിട്ടുണ്ട്. പാരാലിമ്പികിസില്‍നിന്നും വ്യത്യസ്തമായി മാനസികവും ശാരീരികവുമായ വെല്ലുവെളികള്‍ നേരിടുന്നവര്‍ സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നു.
200 രാജ്യങ്ങളില്‍നിന്നും ഏതാണ്ട് 7500ഓളം കായിക താരങ്ങള്‍ സയീദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഒളിമ്പിക്‌സിനായെത്തി. 289 കായിക താരങ്ങളും 73 പരിശീലകരും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ സംഘം. റോളര്‍ സ്‌കേറ്റിങ്ങില്‍നിന്നുമാത്രം ഇന്ത്യ 13 സ്വര്‍ണം ഉള്‍പ്പെടെ 49 മെഡലുകള്‍ വാരി. 20 വെള്ളിയും 16 വെങ്കലവും ഈ ഇനത്തില്‍ ലഭിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications