ന്യൂസിലന്‍ഡിനെതിരെ രണ്ട് പ്രധാന മാറ്റങ്ങളുമായി ഇന്ത്യ ഇറങ്ങിയേക്കും; പരീക്ഷണം പാളിയാല്‍?
മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിഫൈനല്‍ ചൊവ്വാഴ്ച ആരംഭിക്കുകയാണ്. ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലാണ് മത്സരം. ലോകകപ്പ് ലീഗ് മത്സരങ്ങളുടെ തുടക്കം മുതല്‍ പ്രവചിക്കപ്പെട്ടിരുന്ന നാല് ടീമുകള്‍ തന്നെയാണ് ഒടുവില്‍ സെമിഫൈനലില്‍ എത്തി നില്‍ക്കുന്നത്.
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന ആദ്യ സെമി ഫൈനലിന് മഴ ഭീഷണിയാണ്. ഇടയ്ക്ക് മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴമൂലം കളി തടസ്സപ്പെട്ടാല്‍ അടുത്തദിവസത്തേക്ക് കളി മാറ്റിവെക്കും. ലീഗ് മത്സരങ്ങളില്‍ ആധികാരിക പ്രകടനം നടത്തിയ ഇന്ത്യ ഇംഗ്ലണ്ടിനോട് മാത്രം പരാജയപ്പെട്ട് സെമിയിലെത്തിയപ്പോള്‍ ന്യൂസിലന്‍ഡ് മൂന്ന് മത്സരങ്ങളിലാണ് തോല്‍വി രുചിച്ചത്.

ആദ്യ ഇലവന്‍ തലവേദന
ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രധാന തലവേദന ആദ്യ ഇലവനെ തെരഞ്ഞെടുക്കുകയാകും. കളിക്കാരെല്ലാം ഫോമിലാണെന്നത് ടീം തെരഞ്ഞെടുപ്പ് കടുപ്പമാക്കും. ഒരു ബാറ്റ്‌സ്മാനെ അധികമായി ഉള്‍പ്പെടുത്തുമോ അതോ മൂന്ന് പേസര്‍മാരുമായി പരീക്ഷണത്തിനിറങ്ങുമോ എന്ന് വ്യക്തമല്ല. സ്പിന്നര്‍മാരില്‍ ആരെ ആദ്യ ഇലവനില്‍ കളിപ്പിക്കുമെന്ന തീരുമാനവും കീറാമുട്ടിയാണ്.

രണ്ട് മാറ്റങ്ങളുമായി ഇന്ത്യ
ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ രണ്ട് പ്രധാന മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് സ്പിന്നര്‍മാര്‍, പാണ്ഡ്യ ഉള്‍പ്പെടെ മൂന്ന് പേസര്‍മാര്‍ എന്ന നിലയിലാകും ഇന്ത്യ ഇറങ്ങുക. ശ്രീലങ്കയ്‌ക്കെതിരെ കളിച്ച ദിനേഷ് കാര്‍ത്തിക്കും, ഭുവനേശ്വര്‍ കുമാറും പുറത്തിരിക്കുമ്പോള്‍ മുഹമ്മദ് ഷമിയും, യുസ്‌വേന്ദ്ര ചാഹലും ടീമില്‍ ഇടംനേടിയേക്കും.

ആറ് ബൗളര്‍മാരുമായി പരീക്ഷണം
അഞ്ച് സ്‌പെഷന്‍ ബൗളര്‍മാര്‍ എന്ന രീതിയിലാണ് ഇന്ത്യ ഇതുവരെ കളിച്ചത്. എന്നാല്‍, ആറാം ബൗളറുടെ സേവനമില്ലാത്താത് പ്രധാന ടീമുകള്‍ക്കെതിരെ തിരിച്ചടിയായേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് ജഡേജയേയും കളിപ്പിക്കുന്നത്. ബാറ്റ്‌സ്മാന്റെ അധിക സേവനത്തിന് പുറമെ മികച്ച ഫീല്‍ഡറുടെ സാന്നിധ്യവും തുണയാകുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. കെഎല്‍ രാഹുലും രോഹിത് ശര്‍മയും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ വിരാട് കോലി, ഋഷഭ് പന്ത്, എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാകും മധ്യനിരയില്‍ കളിക്കാനിറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications