കൊച്ചി: നവംബര്‍ ഒന്നിന് കേരളത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മല്‍സരത്തിന്റെ വേദി സംബന്ധിച്ച് അന്തിമതീരുമാനമായില്ല. മല്‍സരം കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണെങ്കിലും തീരുമാനം വൈകുകയാണ്. മല്സരവേദിയെക്കുറിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ), ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ), കേരള ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം കൈക്കൊള്ളാന്‍ സാധിച്ചില്ല.
ലോകകപ്പ് പ്രതീക്ഷ കാത്ത് അഫ്ഗാന്... ഇനിയൊരു കടമ്പ കൂടി, ഒപ്പം ഒരു അത്ഭുതവും
സച്ചിന് മാത്രമല്ല, ഗാംഗുലിയും പറഞ്ഞു... കൊച്ചിയില്‍ വേണ്ട, കെസിഎ ഒറ്റപ്പെടുന്നു
കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താന്‍ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നാണ് യോഗത്തിനു ശേഷം ജിസിഡിഎ ഭാരവാഹികള്‍ അറിയിച്ചത്. എന്നാല്‍ വിദഗ്ധരുടെ കൂടി അഭിപ്രായം തേടിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. കൊച്ചിയില്‍ ഫുട്ബോള്‍, തിരുവനന്തപുരത്ത് ക്രിക്കറ്റ് എന്ന പറയാന്‍ കഴിയില്ല. രണ്ടും കൊച്ചിയില്‍ നടത്താനാവുമെന്നും ജിസിഡിഎ ചൂണ്ടിക്കാട്ടി.
രണ്ട്, മൂന്നു ദിവസത്തിനുള്ളില്‍ വിദഗ്ധ സമിതിയുമായി ചര്‍ച്ച നടത്തിയ ശേഷം വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവും. ക്രിക്കറ്റിനു വേണ്ടി കൊച്ചിയിലെ സ്റ്റേഡിയം ഒരുക്കിയാലും 22 ദിവസത്തിനുള്ളില്‍ ഈ പിച്ച് മാറ്റി ഫുട്ബോളിനു അനുയോജ്യമായ ടര്‍ഫ് നിര്‍മിക്കാനാവുമെന്നും ജിസിഡിഎ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. 2014ല്‍ കൊച്ചിയില്‍ ക്രിക്കറ്റും ഫുട്ബോളും നടത്തിയിട്ടുണ്ടെന്നും ജിസിഡിഎ പ്രതിനിധികള്‍ പറഞ്ഞു.