പാണ്ഡ്യ-രാഹുല്‍ വിവാദം, ഇന്ത്യന്‍ താരങ്ങള്‍ കുഴപ്പക്കാരോ? ഐസിസിയുടെ അഭിപ്രായം ഇങ്ങനെ...
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടും ആരാധകര്‍ക്കു ഞെട്ടലുമുണ്ടാക്കിയ സംഭവമായിരുന്നു ഹര്‍ദിക് പാണ്ഡ്യയും ലോകേഷ് രാഹുലും നടത്തിയ അശ്ലീല പരാമര്‍ശങ്ങള്‍. ഒരു ടിവി ഷോയ്ക്കിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്നു ഇരുവരെയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അടുത്തിടെ വിലക്ക് പിന്‍വലിച്ചതിനെ തുടര്‍ുന്ന് പാണ്ഡ്യയും രാഹുലും കളിക്കളത്തില്‍ മടങ്ങിയെത്തിയെങ്കിലും ഇരുവരുമുണ്ടാക്കിയ ചീത്തപ്പേര് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഉടനെയൊന്നും വിട്ടുപോവില്ല.
എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനുള്ളത്. ഐസിസി സിഇഒ ഡേവിഡ് റിച്ചാര്‍ഡ്‌സനാണ് ഇന്ത്യന്‍ ടീം വളരെ നന്നായി പെരുമാറുന്ന ടീമാണെന്നു വിശേഷിപ്പിച്ചത്. ലോകകപ്പ് പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം.

പാണ്ഡ്യ വിവാദത്തെക്കുറിച്ച് പ്രതികരണം
പാണ്ഡ്യയുമായുള്ള വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് റിച്ചാര്‍ഡ്‌സന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. അത് ടീമില്‍ അംഗമായ ഒരാളെ മാത്രം ബാധിക്കുന്ന വിഷയമാണ്. ആകെ നോക്കുമ്പോള്‍ വളലെ മാന്യമായി പെരുമാറുന്ന ടീമുകളിലൊന്നാണ് ഇന്ത്യ.
ഓരോ മല്‍സരത്തില്‍ കളിക്കുമ്പോഴും മാന്യമായ പെരുമാറ്റമാണ് ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാവാറുള്ളത്. അംപയറുടെ തീരുമാനങ്ങള്‍ അംഗീകരിക്കുന്ന അവര്‍ ശരിയായ സ്പിരിറ്റ് ഉള്‍ക്കൊണ്ട് കളിക്കുന്നവരാണെന്നും റിച്ചാര്‍ഡ്‌സന്‍ വ്യക്തമാക്കി.

കോലി മികച്ച അംബാസഡര്‍
മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ക്രിക്കറ്റിന്റെ മികച്ച അംബാസഡര്‍ കൂടിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ക്രിക്കറ്റിനെ കുറിച്ച് വളരെ പാഷനോടെയാണ് അദ്ദേഹം സംസാരിക്കാറുള്ളത്. ടി20യെക്കുറിച്ചല്ല, മറിച്ച് ടെസ്റ്റ്, ഏകദിനം എന്നിവയെക്കുറിച്ചാണ് കോലി പാഷനോടെ സംസാരിച്ചു കൊണ്ടിരിക്കുന്നത്. മൂന്നു ഫോര്‍മാറ്റിലും കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ മികച്ച താരങ്ങളെന്നും റിച്ചാര്‍ഡ്‌സന്‍ ചൂണ്ടിക്കാട്ടി.

വലിയ പ്രശ്‌നല്ല
പാണ്ഡ്യയും രാഹുലുമുള്‍പ്പെട്ട വിവാദം ഇന്ത്യ കൈകാര്യം ചെയ്ത രീതിയില്‍ തെറ്റില്ലെന്ന് റിച്ചാര്‍ഡ്‌സന്‍ പറഞ്ഞു. ഇന്ത്യ എത്രയും വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആഗോള തലത്തില്‍ നോക്കിയാല്‍ ഇതു വലിയൊരു പ്രശ്‌നല്ലെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയന്‍ ടീം നേരത്തേ ലോക ക്രിക്കറ്റിനെ അടക്കിഭരിച്ചതു പോലെ ഇന്ത്യയും ഇപ്പോള്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരായിരിക്കുകാണൈന്ന് റിച്ചാര്‍ഡ്‌സന്‍ അഭിപ്രായപ്പെട്ടു.

കോലിയുടെയും ധോണിയുടെയും ഫിറ്റ്‌നസ്
കോലിയുടെയും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെയും ഫിറ്റ്‌നസ് നിലവാരത്തെ റിച്ചാര്‍ഡ്‌സന്‍ പ്രശംസിച്ചു. ഇന്ത്യ ഫിറ്റ്‌നസിലും ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. മികച്ച ഫിറ്റ്‌നസുള്ള താരമാണ് കോലി. ഇക്കാര്യത്തില്‍ ധോണിയെയാണ് അവര്‍ മാതൃകയാക്കുന്നത്. ഫീല്‍ഡിങ്, ബൗളിങ് എന്നിവയിലെല്ലാം ഇന്ത്യയുടെ നിലവാരമുയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ കളിയുടെ എല്ലാ മേഖലയിലും ഇന്ത്യ കരുത്തരാണെന്നും മികച്ച ടീമാണ് അവര്‍ക്കുള്ളതെന്നും റിച്ചാര്‍ഡ്‌സന്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications