പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ വീണ്ടും ഇറങ്ങുന്നു; ബാറ്റിങ്ങില്‍ ആശങ്ക, വിന്‍ഡീസ് തിരിച്ചടിക്കും
ഫ് ളോറിഡ: വെസ്റ്റിന്‍ഡീസിനെതിരെ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച വെസ്റ്റിന്‍ഡീസിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് മത്സരം. ഫ്‌ളോറിഡയില്‍ ആദ്യ രണ്ട് ടി20 മത്സരം കളിച്ചശേഷം ടീമുകള്‍ വെസ്റ്റിന്‍ഡീസിലെ ഗയാനയില്‍വെച്ച് ശേഷിക്കുന്ന മത്സരം കളിക്കും. വിന്‍ഡീസിലേക്ക് തിരിക്കുന്നതിന് മുന്‍പ് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം.
ആദ്യ മത്സരത്തില്‍ ഇന്ത്യ 4 വിക്കറ്റിന് ജയിച്ചിരുന്നു. എന്നാല്‍, ലോകകപ്പിലെ തോല്‍വിയുടെ ആഘാതം വിട്ടൊഴിഞ്ഞിട്ടില്ലാത്ത മട്ടിലാണ് ഇന്ത്യയുടെ പ്രകടനം. വിന്‍ഡീസ് 20 ഓവറില്‍ ഒമ്പതിന് 95 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 17.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. കുറഞ്ഞ സ്‌കോര്‍ പിന്തുടര്‍ന്നിട്ടും ഇന്ത്യയ്ക്ക് വലിയ മാര്‍ജിനിലുള്ള ജയം നേടാനായില്ല.

ആരാധകര്‍ക്ക് രസംകൊല്ലിയായ സ്ലോ വിക്കറ്റ് ആണ് ആദ്യമത്സരത്തില്‍ ഒരുക്കിയിരുന്നത്. രണ്ടാം മത്സരത്തിലും സമാനരീതിയിലുള്ള പിച്ചായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. മാറ്റങ്ങളൊന്നും കൂടാതെ ഇരു ടീമുകളും രണ്ടാം മത്സരത്തിനും ഇറങ്ങിയേക്കും. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് രണ്ടാം മത്സരം നിര്‍ണായകുമെന്നുറപ്പാണ്. ആദ്യ മത്സരത്തില്‍ നിരുത്തരവാദപരമായ ബാറ്റിങ്ങിലൂടെ താരം റണ്‍സെടുക്കാതെയാണ് പുറത്തായത്.
ലോകകപ്പിലേറ്റ പരിക്കിനുശേഷം മടങ്ങിയെത്തിയ ശിഖര്‍ ധവാന് തിളങ്ങാനാകാത്തതും ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. മധ്യനിരയിലെ വിള്ളലുകളും ടീമിനെ ആകുലപ്പെടുത്തുന്നതാണ്. തോല്‍വി പരമ്പര നഷ്ടത്തിനിടയാക്കുമെന്നതിനാല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകും വിന്‍ഡീസിന്റെ ശ്രമം. ആദ്യ കളിയില്‍ ബൗളിങ്ങില്‍ തിളങ്ങിയെങ്കിലും ബാറ്റിങ്ങിലെ വീഴ്ചകള്‍ വിന്‍ഡീസിന് തിരിച്ചടിയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications