Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നു; ഇന്ത്യയ്‌ക്കെതിരെ വമ്പന്‍ താരങ്ങളുമായി വിന്‍ഡീസ്, മുന്നറിയിപ്പ്

ഇന്ത്യ വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് | Oneindia Malayalam

ഫ് ളോറിഡ: ലോകകപ്പിലെ സെമി തോല്‍വിക്കുശേഷം ഇന്ത്യ വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക്. വെസ്റ്റിന്‍ഡീസുമായുള്ള ടി20 പരമ്പരയിലൂടെയാണ് ഇന്ത്യ സജീവമാകുന്നത്. അമേരിക്കയിലെ ഫ് ളോറിഡയില്‍ ആദ്യ രണ്ട് ടി20 മത്സരം കളിച്ചശേഷം ടീമുകള്‍ വെസ്റ്റിന്‍ഡീസില്‍വെച്ച് ശേഷിക്കുന്ന മത്സരം കളിക്കും. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുകളും ഉള്‍പ്പെടുന്നതാണ് പരമ്പര. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടാകും പരമ്പര നടക്കുക.

india-westindie

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മിലുള്ള വിവാദവും പരിശീലകനെ മാറ്റുന്നത് സംബന്ധിച്ച ആലോചനയും നടക്കുന്നതിനിടെ ഇന്ത്യയ്ക്ക് പരമ്പര നിര്‍ണായകമായിരിക്കും. യുവ കളിക്കാരെ പരീക്ഷിക്കാനുള്ള വേദികൂടിയായാണ് ഇന്ത്യ പരമ്പരയെ കാണുന്നത്. ലോകകപ്പിലെ മുറിവുണക്കാന്‍ ഇന്ത്യയ്ക്ക് പരമ്പര വിജയം അനിവാര്യമാണ്. അതുകൊണ്ടുതന്നെ മികച്ച കളി കാഴ്ചവെക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ.

ഇത്തവണ ഒന്നാംനിര ടീമിനെ അണിനിരത്തി ഇന്ത്യയെ നേരിടാന്‍ വെസ്റ്റിന്‍ഡീസും ഒരുങ്ങിക്കഴിഞ്ഞു. കീറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരൈന്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്, ആന്ദ്രെ റസ്സല്‍ തുടങ്ങി പ്രമുഖര്‍ ടി20 പരമ്പരയില്‍ കളിക്കുന്നുണ്ട്. ലോകകപ്പില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന വെസ്റ്റിന്‍ഡീസും ഇന്ത്യയ്‌ക്കെതിരായ പരമ്പര വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്.

വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, നവദീപ് സെയ്‌നി തുടങ്ങിയവര്‍ ഇന്ത്യന്‍ നിരയിലുണ്ട്. രാഹുല്‍ ചഹാറും നവദീപ് സെയ്‌നും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് ഫ് ളോറിഡല്‍ നടക്കുന്ന ആദ്യ ടി20 മത്സരം.

Story first published: Friday, August 2, 2019, 14:36 [IST]
Other articles published on Aug 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+