Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടന ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ടെസ്റ്റ് 'ലോകകപ്പ്' ആദ്യമത്സരവും

ദില്ലി: ടെസ്റ്റിലെ ലോക ചാമ്പ്യന്മാരെ കണ്ടെത്താന്‍ ഐസിസി ഇതാദ്യമായി സംഘടിപ്പിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം വെസ്റ്റിന്‍ഡീസിനെതിരെ. ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍വെച്ചാണ് ഇന്ത്യ വിന്‍ഡീസിനെ നേരിടുക. ഓഗസ്ത് 22 മുതല്‍ 26 വരെയാണ് മത്സരം. ഓഗസ്ത് 30ന് ജമൈക്കയില്‍ രണ്ടാം മത്സരം ആരംഭിക്കും.

സന്ദര്‍ശനത്തില്‍ ഇന്ത്യ 3 ടി20 മത്സരവും 3 ഏകദിന മത്സരവും കളിക്കുന്നുണ്ട്. ഓഗസ്ത് 3നും 4നും അമേരിക്കയിലെ ഫ് ളോറിഡയിലാണ് രണ്ട് ടി20 മത്സരങ്ങള്‍. ഓഗസ്ത് 6ന് ഗ്വയാനയില്‍ മൂന്നാം മത്സരവും നടക്കും. ഓഗസ്ത് 8ന് ഇവിടെതന്നെയാണ് ആദ്യ ഏകദിന മത്സരം. ട്രിനിഡാഡില്‍ ശേഷിക്കുന്ന രണ്ട് ഏകദിന മത്സരങ്ങളും നടത്തും. ഓഗസ്ത് 11, 14 തീയതികളിലാണ് മത്സരങ്ങള്‍.

WIvsIND

ഇന്ത്യ വെസ്റ്റിന്‍ഡീസ് പര്യടനം ആവേശകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ചീഫ് എക്‌സിക്യുട്ടീവ് ജോണി ഗ്രേവ് പറഞ്ഞു. എല്ലായിപ്പോഴും ഇന്ത്യയുടെ സന്ദര്‍ശനം ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. പരമ്പരയില്‍ ലോകോത്തര താരങ്ങളാകും പരസ്പരം ഏറ്റുമുട്ടുക. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച കളി കാണാനുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Story first published: Friday, June 14, 2019, 8:30 [IST]
Other articles published on Jun 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+