Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ മഴ കളിക്കുമോ?; കാലാവസ്ഥ പ്രവചനം ഇങ്ങനെ

ധര്‍മശാല: ഇന്ത്യയില്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കെത്തിയ ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ മത്സരം ഇന്ന് ധര്‍മശാലയില്‍ നടക്കാനിരിക്കെ കാലാവസ്ഥയില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്. ഉയര്‍ന്ന പ്രദേശത്ത് നടക്കുന്ന മത്സരമായതുകൊണ്ടുതന്നെ ചാറ്റല്‍ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടായേക്കാം. രാത്രി ഏഴുമണി മുതലാണ് മത്സരം ആരംഭിക്കുക. കനത്ത മഴ പെയ്യില്ലെന്നാണ് കാലാവസ്ഥ പ്രവചനം.

രാത്രി വൈകുംതോറും മഞ്ഞുവീഴ്ചയുണ്ടായേക്കും. അതുകൊണ്ടുതന്നെ ടോസ് നിര്‍ണായകമായേക്കും. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് പിച്ചില്‍നിന്നും ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. മത്സരത്തിന് ഒരുദിവസം മുന്‍പ് ഗ്രൗണ്ട് മൂടിയ അവസ്ഥയിലാണുള്ളത്. മൈതാനത്തിറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈയ്യിലും കുട കാണാമായിരുന്നു. ഞായറാഴ്ചത്തെ മത്സരം കാലാവസ്ഥമൂലം തടസ്സപ്പെടില്ലെന്നാണ് പ്രതീക്ഷ.

indiapractise

വെള്ളിയാഴ്ചയാണ് ഇന്ത്യ ധര്‍മശാലയിലെത്തിയത്. മോശം കാലാവസ്ഥമൂലം ടീമിന് മൈതാനത്ത് പരിശീലനം നടത്താനായില്ല. ഇതേതുടര്‍ന്ന് ഇന്‍ഡോറിലായിരുന്നു പരിശീലനം. ആതിഥേയരെന്ന നിലയില്‍ തങ്ങള്‍ക്ക് കൃത്യമായ പദ്ധതികളുണ്ടെന്ന് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു. വിദേശത്ത് നടന്ന പരമ്പരയില്‍ മികച്ച പ്രകടനം നടത്താനായി. സ്വദേശത്തും മികവുറ്റ കളിതന്നെ പുറത്തെടുക്കുമെന്നും ക്യാപ്റ്റന്‍ ഉറപ്പു നല്‍കി. അതേസമയം, നിലവാരമുള്ള ടീമുമായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്ക വെല്ലുവിളിയുയര്‍ത്തുമെന്നുറപ്പാണ്.

Story first published: Sunday, September 15, 2019, 13:52 [IST]
Other articles published on Sep 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+