ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം; ആരാധകര്‍ ചരിത്രമെഴുതുമോ? കാത്തിരിക്കുന്നത് വമ്പന്‍ റെക്കോര്‍ഡ്
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടം കഴിയുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ചരിത്രമെഴുതുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് ഇന്നേവരെ നടന്നിട്ടില്ലാത്ത അത്രയും ഗംഭീരമായ ഒരു മത്സരത്തിനാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സാക്ഷിയാകുക. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ വീക്ഷിച്ച മത്സരമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കോടിക്കണക്കിന് പ്രേക്ഷകര്‍ ലോകമെങ്ങും മത്സരത്തിനായി നാളുകളായി കാത്തിരിക്കുകയായിരുന്നു. ആയിരക്കണക്കിന് ആരാധകര്‍ നേരിട്ട് കാണാന്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെത്തുകയും ചെയ്തു. ലക്ഷം രൂപയിലധികമാണ് ഒരു ടിക്കറ്റിന് കരിഞ്ചന്തയിലെ വില. പണമെത്രയായാലും ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം കാണാന്‍ അത് മുടക്കാന്‍ ആരാധകര്‍ക്ക് മടിയൊന്നുമില്ല.

ടെലിവിഷനുമുന്നില്‍ കളികാണുന്നവര്‍
മാസങ്ങളോളമായുള്ള കാത്തിരിപ്പിനുശേഷമാണ് കളിയെത്തുന്നത്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിക്കണമോ എന്ന വിഷയത്തില്‍ വലിയ വിവാദവും ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ മത്സരം കാണാന്‍ ടെലിവിഷന് മുന്നില്‍ കോടിക്കണക്കിന് ആളുകള്‍ തയ്യാറായിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍
2011ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടിയപ്പോഴായിരുന്നു ഏറ്റവും കൂടുതല്‍ ആരാധകര്‍ കളികണ്ടത്. 558 മില്യണ്‍ ആളുകളാണ് അന്ന് കളി കണ്ടതെന്നാണ് കണക്ക്. രണ്ടാം സ്ഥാനത്തുള്ളത് അതേ ലോകകപ്പിലെ ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരമായിരുന്നു. പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ നേരിട്ടപ്പോഴെല്ലാം പ്രേക്ഷരുടെ എണ്ണം കണക്കില്ലാതെ വര്‍ധിച്ചിട്ടുണ്ട്.

കോടികളുടെ വരുമാനം
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തിന് സ്‌പോണ്‍സര്‍ഷിപ്പ് വക കോടികളാണ് ഒഴുകുന്നത്. മത്സരം മഴമൂലം മുടങ്ങിയാല്‍ 100 കോടിയോളം രൂപയാണ് നഷ്ടമാകുകയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം പതിവുപോലെ ചൂടുപിടിച്ചതോടെ ലോകകപ്പ് സംഘാടകരും ആശ്വാസത്തിലാണ്. മഴമൂലം നാല് കളികള്‍ മുടങ്ങിയതിന്റെ വിമര്‍ശനങ്ങളെല്ലാം ഒറ്റ മത്സരത്തിലൂടെ ഇല്ലാതാക്കാന്‍ കഴിഞ്ഞേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications