Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ കാര്യത്തിനായി ഇനി ഇന്ത്യയോട് യാചിക്കുകയില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ഇനി ഇന്ത്യയും -പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങൾ നടക്കില്ലേ ?

ദുബായ്: ലോകകപ്പില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നതിന്റെ ആവേശത്തിലാണ് ഇരു രാജ്യങ്ങളിലേയും ആരാധകര്‍. ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് എക്കാലവും രാഷ്ട്രീയ പ്രാധാന്യവും കൈവരുന്നതിനാല്‍ കളിയുടെ ആവേശം വാനോളമുയരും. അതുകൊണ്ടുതന്നെ, രണ്ടു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റില്‍ പരമ്പര ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം ആരാധകരും.

അതിര്‍ത്തി കടന്നുള്ള ഭീകരവാദം വര്‍ധിച്ചുവരുന്നതിനാല്‍ ഇന്ത്യന്‍ ഭരണകൂടം പരമ്പരയ്ക്ക് അനുമതി നിഷേധിച്ചിട്ട് വര്‍ഷങ്ങളായി. പരമ്പര നടക്കുമെന്ന ഘട്ടങ്ങളില്‍ തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഇവ നടക്കാതെ വരികയായിരുന്നു. പരമ്പരയില്‍ നിന്നും ഇന്ത്യ പിന്മാറിയെന്നുകാട്ടി നേരത്തെ പാക്കിസ്ഥാന്‍ ഐസിസിയെ സമീപിച്ചിരുന്നെങ്കിലും നഷ്ടപരിഹാരം ലഭ്യമായതുമില്ല.

പരമ്പരയ്ക്കായി ഇനി യാചിക്കില്ല

പരമ്പരയ്ക്കായി ഇനി യാചിക്കില്ല

ഇനി പരമ്പരയ്ക്കായി തങ്ങള്‍ താത്പര്യമെടുക്കില്ലെന്നാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നത്. ദ്വിരാഷ്ട്ര പരമ്പരയ്ക്കായി ഇനി ഇന്ത്യയോട് യാചിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി എഹ്‌സാന്‍ മാനി പറഞ്ഞു. ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പരയ്ക്ക് താത്പര്യമുണ്ട്. എന്നാല്‍, അത് ശരിയായ രീതിയിലും മാന്യമായിട്ടുമായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാക് വനിതാ ടീം ഇന്ത്യയില്‍

പാക് വനിതാ ടീം ഇന്ത്യയില്‍

പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം നവംബറില്‍ ഇന്ത്യയില്‍ ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. ഈ പരമ്പര ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പുരുഷ ടീമിന്റെ പരമ്പരയ്ക്കുള്ള സാധ്യത കൂടി വ്യക്തമാക്കുമെന്നാണ് മാനിയുടെ നിലപാട്. അതിനിടെ, വര്‍ഷങ്ങള്‍ക്കുശേഷം പാക്കിസ്ഥാനില്‍ ശ്രീലങ്ക പരമ്പയ്‌ക്കെത്തുന്നുണ്ട്. മൂന്ന് ഏകദിന മത്സരങ്ങളും അത്രയും ടി20 മത്സരങ്ങളുമാണ് ഇരു രാജ്യങ്ങളും കളിക്കുക.

ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും

ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും

ജൂണ്‍ 16നാണ് ഇന്ത്യയും പാക്കിസ്ഥാനും ഇത്തവണ ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. പതിവുപോലെ മത്സരത്തിന് വലിയ രീതിയിലുള്ള പ്രധാന്യവും ലഭിച്ചുകഴിഞ്ഞു. മാഞ്ചസ്റ്ററില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ മഴ പെയ്യില്ലെന്നാണ് പ്രവചനം. ലോകകപ്പില്‍ ഇന്നേവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന നാണക്കേട് മായ്ക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിനുശേഷം നടക്കുന്ന മത്സരത്തില്‍ ജയിക്കാനുറച്ചാണ് ഇന്ത്യയിറങ്ങുക.

Story first published: Friday, June 14, 2019, 14:07 [IST]
Other articles published on Jun 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+