മാഞ്ചസ്റ്ററില്‍ പകരം ദിനത്തിലും മഴ സാധ്യതയുണ്ടോ?; കാലാവസ്ഥ റിപ്പോര്‍ട്ട് ഇങ്ങനെ
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ സെമിഫൈനലായ ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം കനത്ത മഴമൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 46.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എന്ന നിലയിലുള്ളപ്പോള്‍ മഴയെത്തുകയായിരുന്നു. പിന്നീട് ഒരു പന്തുപോലും എറിയാതെ മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.
ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 3 മണിക്കാണ് മത്സരം ആരംഭിക്കുക. ന്യൂസിലന്‍ഡിന്റെ ശേഷിച്ച ഓവറുകള്‍ ഇന്ത്യ എറിഞ്ഞശേഷം ബാറ്റിങ്ങിനിറങ്ങും. ന്യൂസിലന്‍ഡിനെ 250 റണ്‍സിനുള്ളില്‍ പുറത്താക്കി ആധികാരിക വിജയം നേടാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. അവസാന നാല് ഓവറുകള്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. 67 റണ്‍സുമായി ബാറ്റ് ചെയ്യുന്ന റോസ് ടെയ്‌ലറിലാണ് ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ.

മഴ പെയ്യുമെന്ന് പ്രവചനം
റിസര്‍വ് ദിനത്തിനും കാലാവസ്ഥ അനുകൂലമായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 ആകുമ്പേഴേക്കും വീണ്ടും മഴയെത്തിയേക്കും. രാത്രി 9.30 മുതല്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥ റിപ്പോര്‍ട്ടിലുണ്ട്. മഴയുണ്ടായാലും ഇല്ലെങ്കിലും അന്തരീക്ഷം മേഘാവൃതമായിരിക്കും. ഇടയ്ക്കിടെയുള്ള ചെറിയ മഴയാണ് പ്രതീക്ഷിക്കുന്നതെങ്കിലും കഴിഞ്ഞ ദിവസം പെയ്ത രീതിയിലുള്ള മഴയ്ക്കും സാധ്യതയുണ്ട്.

മത്സരഫലം ആര്‍ക്ക് അനുകൂലമാകും
ഇന്ത്യയുടെ ഇന്നിങ്‌സ് 20 ഓവര്‍ എങ്കിലും കഴിയുകയാണെങ്കില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരിക്കും മത്സരഫലം തീരുമാനിക്കുക. മഴമൂലം നിശ്ചിത ഓവര്‍ കളി നടന്നില്ലെങ്കില്‍ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കും. ലീഗ് മത്സരത്തില്‍ ഉയര്‍ന്ന പോയന്റുള്ള ടീമിനാണ് ഈ ആനുകൂല്യം ലഭിക്കുക എന്നതുകൊണ്ടുതന്നെ മുഴുവന്‍ സമയവും മഴ പെയ്താല്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാകില്ല.

കാലാവസ്ഥ ബൗളര്‍മാര്‍ക്ക് അനുകൂലം
മഴമേഘങ്ങള്‍ അന്തരീക്ഷത്തിലുണ്ടാല്‍ ബൗളര്‍മാര്‍ക്ക് അതിന്റെ ആനുകൂല്യം ലഭിച്ചേക്കാം. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ വിക്കറ്റു വീഴാതിരിക്കുക ടീമിനെ സംബന്ധിച്ച് പ്രധാനമാണ്. മികച്ച പേസര്‍മാരുള്ള ന്യൂസിലന്‍ഡിനെതിരെ കരുതലോടെ കളിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ജയം എത്തിപ്പിടിക്കാന്‍ കഴിയുകയുള്ളൂ. പിച്ചില്‍നിന്നും ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യമായ സഹായം കിട്ടില്ലെന്നാണ് ന്യൂസിന്‍ഡിന്റെ ഇന്നിങ്‌സ് തെളിയിക്കുന്നതും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications