വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകപ്പില്‍ മഴകളിക്കുന്നു, ടീമുകളെല്ലാം ആശങ്കയില്‍; സെമി സാധ്യതയെ കാര്യമായി ബാധിക്കും

നോട്ടിങ്ഹാം: ഇംഗ്ലണ്ട് ലോകകപ്പിലെ ഒരു മത്സരം കൂടി മഴയില്‍ കുതിര്‍ന്നിരിക്കുന്നു. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നോട്ടിങ്ഹാമില്‍ നടക്കേണ്ട മത്സരമാണ് ഒരുപന്തുപോലും എറിയാന്‍ പറ്റാതെ ഉപേക്ഷിക്കേണ്ടിവന്നത്. ഇതോടെ ഈ ലോകകപ്പില്‍ നാലു ദിവസത്തിനുള്ളിലെ മൂന്നാം മത്സരവും ആകെ നാല് മത്സരങ്ങളും മഴമൂലം ഒഴിവാക്കേണ്ടിവന്നിരിക്കുകയാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിക്കുന്നത്.

ലോകകപ്പ്: എട്ടു പോയിന്റ്, പട്ടികയില്‍ മഴ ഒന്നാമത്!! 10 ടീമുകളും പതറുന്നു... ഐസിസിക്ക് ട്രോള്‍ മഴലോകകപ്പ്: എട്ടു പോയിന്റ്, പട്ടികയില്‍ മഴ ഒന്നാമത്!! 10 ടീമുകളും പതറുന്നു... ഐസിസിക്ക് ട്രോള്‍ മഴ

ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം നടക്കില്ലെന്ന് നേരത്തെതന്നെ ഉറപ്പായിരുന്നു. എന്നാല്‍, പതിവുരീതിയില്‍ കളിനടക്കാന്‍ സാധ്യതയുണ്ടെന്ന മട്ടിലാണ് കാര്യങ്ങള്‍ നീക്കിയത്. അമ്പയര്‍മാര്‍ മണിക്കൂറുകള്‍ ഇടവിട്ട് മൈതാനം പരിശോധിക്കുന്നത് കാണാമായിരുന്നു. ഒരു പന്തുപോലും എറിയാന്‍ പറ്റാത്ത രീതിയിലാണ് മൈതാനമെങ്കിലും നടപടിക്രമങ്ങള്‍ മാറ്റാന്‍ ഐസിസി തയ്യാറിയില്ല.


ടീമുകള്‍ ആശങ്കയില്‍

ടീമുകള്‍ ആശങ്കയില്‍

ലോകകപ്പിലെ ടീമുകളെല്ലാം ഇപ്പോള്‍ ആശങ്കയിലാണ്. എല്ലാ ടീമുകളും ഒരുതവണ പരസ്പരം ഏറ്റുമുട്ടി മികച്ച നാലു ടീമുകള്‍ സെമിയില്‍ എത്തുന്ന രീതിയാണ് ഇത്തവണത്തേത്. കഴിഞ്ഞതവണത്തേതിന് സമാനമായി ഗ്രൂപ്പ് മത്സരങ്ങളായിരുന്നെങ്കില്‍ പല ടീമുകളും അപ്രതീക്ഷിതമായി പുറത്താകുമായിരുന്നു. മഴ തുടരുകയാണെങ്കില്‍ സെമി സാധ്യതയുള്ള ടീമുകള്‍ പുറത്തേക്ക് പോകുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യന്‍ പരിശീലകന്‍ ശ്രീധര്‍

ഇന്ത്യന്‍ പരിശീലകന്‍ ശ്രീധര്‍

മഴയെ നിരീക്ഷിച്ച് ഡ്രസ്സിങ് റൂമിലിരിക്കുന്നത് അത്യധികം നിരാശാജനകമാണെന്നാണ് ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ പറയുന്നത്. കളി നടക്കുമോ ഇല്ലയോ എന്നറിയാത്ത രീതിയിലാണ് കാര്യങ്ങള്‍. കളിയെക്കുറിച്ച് ആലോചിക്കുകയും വേണം എന്നാല്‍ കളി നടക്കുമെന്ന ഉറപ്പില്ലാത്ത അവസ്ഥയും. കളിക്കാര്‍ എല്ലാ സമയത്തും തയ്യാറെടുത്തു നില്‍ക്കേണ്ട അവസ്ഥയാണെന്നും ശ്രീധര്‍ പറഞ്ഞു.

അസംതൃപ്തിയില്‍ ന്യൂസിലന്‍ഡും

അസംതൃപ്തിയില്‍ ന്യൂസിലന്‍ഡും

ന്യൂസിലന്‍ഡ് പരിശീലകന്‍ ഗ്രേ സ്റ്റീഡും മഴമൂലം കളി നടക്കാതിരുന്നതില്‍ അസുന്തുഷ്ടനാണ്. നല്ലൊരു കളി നടക്കേണ്ടതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തയ്യാറെടുപ്പോടെയുമാണ് കളിക്കാര്‍ ഇവിടെ വന്നത്. എന്നാല്‍, ഇത്തരം സാഹചര്യങ്ങള്‍ നമ്മളുടെ നിയന്ത്രണത്തിലല്ല. ഇതില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നും പരിശീലകന്‍ വ്യക്തമാക്കി.


Story first published: Friday, June 14, 2019, 11:55 [IST]
Other articles published on Jun 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X