നാലാം ടി20, കോലി കുറ്റം സമ്മതിച്ചു, ഇന്ത്യയ്ക്ക് പിഴ വിധിച്ച് ഐസിസി
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ടി20 മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ ടീമിന് പിഴ. നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കാത്തതിന് ഇന്ത്യയ്ക്ക് മത്സരഫീസിന്റെ 40 ശതമാനമാണ് ഐസിസിയുടെ പിഴ ശിക്ഷ. ആവേശകരമായ മാറിയ മത്സരത്തില്‍ ഇന്ത്യ സൂപ്പര്‍ ഓവറില്‍ മത്സരം സ്വന്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യന്‍ ബൗളര്‍മാര്‍ ഓവറുകള്‍ എറിഞ്ഞുതീര്‍ക്കാന്‍ വൈകിയതാണ് ശിക്ഷയ്ക്കിടയാക്കിയത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കുറ്റം സമ്മതിച്ചതിനാല്‍ ഇതുസംബന്ധിച്ച വിശദീകരണം ആവശ്യമായി വന്നില്ലെന്ന് ഐസിസി വ്യക്തമാക്കി. ഫീല്‍ഡ് അമ്പയര്‍മാരായ ക്രിസ് ബ്രൗണ്‍, ഷോണ്‍ ഹെയ്ഗ്, മൂന്നാം അമ്പയര്‍ ആഷ്‌ലി മെഹ്രോട്ര എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഐസിസിയുടെ 2.22 കോഡ് പ്രകാരം ഇന്ത്യന്‍ ടീമിന് മേല്‍ പിഴ ചുമത്താവുന്ന കുറ്റമായാണ് റിപ്പോര്‍ട്ട് നല്‍കിയത്. കുറ്റം ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റനെ വിലക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷ നല്‍കിയേക്കും.

ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ ഇരു ടീമുകളും 165 റണ്‍സെടുത്ത് സമനിലയായതിനെ തുടര്‍ന്നാണ് സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 13 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ അഞ്ച് പന്തുകളില്‍ ലക്ഷ്യം കണ്ടു. പരമ്പരയിലെ മൂന്നാം മത്സരവും സൂപ്പര്‍ ഓവറിലാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 4-0 എന്ന നിലയില്‍ ഒപ്പമെത്തുകയും ചെയ്തു. ഞായറാഴ്ചയാണ് പരമ്പയിലെ അവസാന മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications