വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ് യോഗ്യത; ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചേ തീരൂ, ബംഗ്ലാദേശ് കടമ്പ കടുപ്പമാകും

India Looks For Their First Win When They Face Bangladesh Today | Oneindia Malayalam

കൊല്‍ക്കത്ത: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ചൊവ്വാഴ്ച ഇന്ത്യാ ബംഗ്ലാദേശ് പോരാട്ടം. ആദ്യ രണ്ട് മത്സരത്തില്‍ ഒരു തോല്‍വിയും ഒരു സമനിലയുമയി ഇറങ്ങുന്ന ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ ജയിച്ചേ തീരൂ. ലോകകപ്പ് യോഗ്യത റൗണ്ടിന്റെ അടുത്ത ഘട്ടത്തിലെത്താന്‍ ഇത്തവണ ഇന്ത്യയ്ക്ക് സുവര്‍ണാവസരമാണന്നിരിക്കെ ദുര്‍ബലരായ ബംഗ്ലാദേശിനെതിരെ ജയത്തില്‍ കുറഞ്ഞതെന്തും ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും.

കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലേക്ക് ഒഴികിയെത്തുന്ന പതിനായിരങ്ങളുടെ ആവേശം ഇന്ത്യയ്ക്ക് ഒപ്പമുണ്ടാകും. ചൊവ്വാഴ്ച വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും കാട്ടിയ ഒത്തൊരുമ ബംഗ്ലാദേശിനെതിരെയും തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് അനായാസം ജയിച്ചുകയറാം. എന്നാല്‍, പ്രതിരോധത്തിലെ നട്ടെല്ലായ സന്ദേശ് ജിംഗാനെ പരിക്കുമൂലം നഷ്ടമായത് ഇന്ത്യയ്ക്ക് നിരാശപകരുന്നതാണ്.

ടെസ്റ്റ് മത്സരങ്ങള്‍ക്ക് കേരളവും, സഞ്ജുവിനും പിന്തുണയെന്ന് ബിസിസിഐ ജോ. സെക്രട്ടറി ജയേഷ്ടെസ്റ്റ് മത്സരങ്ങള്‍ക്ക് കേരളവും, സഞ്ജുവിനും പിന്തുണയെന്ന് ബിസിസിഐ ജോ. സെക്രട്ടറി ജയേഷ്

teamindia

മികച്ച മാര്‍ജിനിലുള്ള ജയവും മൂന്നുപോയന്റിനുമാണ് ഇന്ത്യ ഇറങ്ങുക എന്ന് കോച്ച് ഇഗോര്‍ സ്റ്റിമാച്ച് വ്യക്തമാക്കി. നമുക്കാണ് ജയസാധ്യത കൂടുതലെങ്കിലും ഇത് സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. ബംഗ്ലാദേശിനെ വിലകുറച്ചുകാണാതെ കളിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഗോളടി തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് നേട്ടമാകും. ജിംഗാന് പകരം അനസ് എടത്തൊടിക കളിച്ചേക്കും. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു തകര്‍പ്പന്‍ ഫോമിലാണ്. മലയാളികളായ ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കാം.

മറുവശത്ത് അഫ്ഗാനിസ്ഥാനോടും ഖത്തറിനോടും തോറ്റശേഷമാണ് ബംഗ്ലാദേശ് വരുന്നത്. അട്ടിമറിജയമാണ് അവരുടെ പ്രതീക്ഷ. സമനിലയായാലും നേട്ടമാകും. പ്രത്യാക്രമണങ്ങളില്‍ മികവുകാണിക്കുന്ന ബംഗ്ലാ ശൈലി ഇന്ത്യന്‍ പ്രതിരോധത്തിന് പിടിപ്പത് പണിയുണ്ടാക്കും. അതേസമയം, ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെതിരെ സമനില നേടിയെടുത്തത് ഇന്ത്യ പ്രതിരോധത്തിന് ആത്മവിശ്വാസമേകും.

Story first published: Tuesday, October 15, 2019, 11:57 [IST]
Other articles published on Oct 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X