Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടി20 ദില്ലിയില്‍ നടക്കുമോയെന്ന് സംശയം; ബിസിസിഐ പറയുന്നത്

ദില്ലി: പതിവുപോലെ ദീപാവലി കഴിഞ്ഞതോടെ ദില്ലിയില്‍ അന്തരീക്ഷം മലിനമായിരിക്കുകയാണ്. പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന പുകയും കൃഷിഭൂമിയില്‍നിന്നും ഉയരുന്ന പുകയുമെല്ലാം അന്തരീക്ഷത്തെ മലിനമാക്കുന്നത് പതിവാണ്. ഇത്തവണ നവംബര്‍ മൂന്നിന് ദില്ലയില്‍ വെച്ച് ഇന്ത്യ ബംഗ്ലാദേശ് ടി20 ക്രിക്കറ്റ് മത്സരം നടക്കുന്നതിനാല്‍ അന്തരീക്ഷ മലിനീകരണം മത്സരത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.

അതേസമയം, ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍വെച്ച് നടക്കാനിരിക്കുന്ന മത്സരം മലിനീകരണം കാരണം നടക്കുമോ എന്ന ആശങ്ക അസ്ഥാനത്താണെന്നാണ് ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം. മത്സരം നിശ്ചിത സമയത്ത് നടക്കുന്നുമെന്നും ദില്ലി പൊലൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയുടെ അനുമതി ഇതിനായി ലഭിച്ചിട്ടുണ്ടെന്നുമാണ് ബിസിസിഐ അറിയിക്കുന്നത്. മത്സരദിവസമാകുമ്പോഴേക്കും അന്തരീക്ഷം തെളിയുമെന്നാണ് പ്രതീക്ഷ.

bcci

നിലവില്‍ എല്ലാ കാര്യങ്ങളും പ്രതീക്ഷിച്ച രീതിയില്‍ നടക്കുമെന്നും മത്സരം മാറ്റാനുള്ള സാധ്യത വിരളമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ദില്ലിയിലെ അന്തരീക്ഷം ഇപ്പോള്‍ മോശം എന്ന രീതിയിലാണ് കണക്കാക്കുന്നത്. എക്യുഐ 201ഉം 300നും ഇടയിലാണ് കാണിക്കുന്നത്. എല്ലാ വര്‍ഷവും ദീപാവലിയോടനുബന്ധിച്ച് ദില്ലിയിലെ അന്തരീക്ഷം മലിനമാകുന്നത് പതിവാണ്. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിയന്ത്രിക്കാറുണ്ടെങ്കിലും ഇത്തവണയും പടക്കം പൊട്ടിച്ച ആഘോഷത്തിന് കുറവുണ്ടായില്ല.

Story first published: Monday, October 28, 2019, 16:46 [IST]
Other articles published on Oct 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+