ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യയ്‌ക്കെതിരായ കളിക്കിടെ ഛര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്
ഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ ഛര്‍ദ്ദിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ കടുത്ത അന്തരീക്ഷ മലിനീകരണം വകവെയ്ക്കാതെയായിരുന്നു ഇന്ത്യ ബംഗ്ലാദേശ് മത്സരം നടന്നത്. മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന് തോറ്റിരുന്നു. കളി നടത്തണമോ എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുയര്‍ന്നെങ്കിലും മത്സരവുമായി ബിസിസിഐ മുന്നോട്ടുപോവുകയായിരുന്നു.
മത്സരത്തിനിടെ ബംഗ്ലാദേശ് താരം സൗമ്യ സര്‍ക്കാരും മറ്റൊരു താരവും ഛര്‍ദ്ദിച്ചിരുന്നതായണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കളിക്കാരുടെ പ്രകടനത്തെ ബാധിച്ചിരിക്കാമെന്നും വിലയിരുത്തലുകളുണ്ട്. പരിശീലന സമയത്ത് ബംഗ്ലാദേശ് കളിക്കാര്‍ മാസ്‌ക് ഉപയോഗിച്ചായിരുന്നു അന്തരീക്ഷ മലിനീകരണത്തെ നേരിട്ടത്. ഇന്ത്യന്‍ താരങ്ങളാവട്ടെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും പരിശീലനം നടത്തി.

ദീപാവലി ആഘോഷവും മറ്റു സംസ്ഥാനങ്ങളിലെ വയലുകളില്‍ തീയിടുന്നതുമാണ് ഡല്‍ഹിയിലെ അന്തരീക്ഷം മലിനമാക്കുന്നത്. ഇത്തരമൊരു സാഹചര്യം പരിഗണിച്ച് അടുത്തവര്‍ഷം മുതല്‍ ഉത്തരേന്ത്യയില്‍ മത്സരങ്ങള്‍ നടത്തുന്നതില്‍ ശ്രദ്ധചെലുത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. കളിക്കാര്‍ക്കും കാണികള്‍ക്കും ഒരുപോലെ ബുദ്ധമുട്ടുണ്ടാക്കുന്ന സമയത്ത് മത്സരം നടത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications